മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് 4.12 കോടി രൂപയുടെ നികുതി പിഴ

  • നോട്ടീസിനെതിരേ അപ്പീൽ ഫയൽ ചെയ്യുമെന്ന് എം & എം
  • മധ്യപ്രദേശിലെ സംസ്ഥാന നികുതി ഓഡിറ്റ് വിഭാഗമാണ് നോട്ടിസ് ലഭിച്ചത്
  • അഹമദാബാദിലെ നികുതി അധികൃതരില്‍ നിനും കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചു

Update: 2023-12-29 09:42 GMT

നികുതി അധികൃതരില്‍ നിന്ന് 4.12 കോടി രൂപ പിഴ ചുമത്തിക്കൊണ്ടുള്ള നോട്ടീസ് ലഭിച്ചതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. കമ്പനിയുടെ ഇരുചക്ര വാഹന ബിസിനസിന്‍റെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം, വിദ്യാഭ്യാസ സെസ് ക്രെഡിറ്റ് ബാലൻസ് എന്നിവയുമായി ബന്ധപ്പെട്ടാണ് മധ്യപ്രദേശിലെ സംസ്ഥാന നികുതി ഓഡിറ്റിംഗ് വിഭാഗം നേട്ടീസ് നല്‍കിയിട്ടുള്ളത്

മുമ്പ് മഹീന്ദ്ര ടൂ വീലേഴ്‌സ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനിയിലൂടെയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇരുചക്ര വാഹന ബിസിനസ് നടത്തിയിരുന്നത്. പിന്നീട് ഈ കമ്പനി മാതൃകമ്പനിയില്‍ ലയിപ്പിക്കുകയായിരുന്നു. ഇന്‍പുട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നതിന് മഹീന്ദ്ര ടൂ വീലേഴ്‌സ് ലിമിറ്റഡ് സമര്‍പ്പിച്ച ഇന്‍വോയ്സുകളിലെ അടിസ്ഥാന കാരണം ജിഎസ്‍ടി റിട്ടേണുകളില്‍ വെണ്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാ എന്നതാണ്  പിഴ ചുമത്താനുള്ള ഒരു കാരണം. കൂടാതെ, ജിഎസ്‍ടിക്ക് മുമ്പുള്ള കാലത്തിലെ വിദ്യാഭ്യാസ സെസ് ക്രെഡിറ്റ് ബാലൻസ് ജിഎസ്ടി സംവിധാനത്തിലേക്ക് മാറ്റാവാവില്ലാ എന്നും നികുതി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. 

നോട്ടീസിനെതിരേ അപ്പീൽ ഫയൽ ചെയ്യുമെന്നും ഇതില്‍ അനുകൂലമായ ഫലമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എം ആന്‍ഡ് എം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിലവിലെ നോട്ടീസ് സാമ്പത്തികമായി പ്രത്യാഘാതം സൃഷ്ടിക്കില്ലെന്നും കമ്പനി വിശദീകരിച്ചു. 

മഹീന്ദ്ര ടൂ വീലേഴ്‌സ് ലിമിറ്റഡിന്‍റ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 56 ലക്ഷം രൂപ പിഴ ചുമത്തി അഹമ്മദാബാദ് സൗത്തിലെ സിജിഎസ്‍ടി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും നോട്ടീസ് ലഭിച്ചതായി ഇന്നലെ കമ്പനി അറിയിച്ചിരുന്നു. 

Tags:    

Similar News