എന്‍എച്ച്പിസിയിലെ ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ച് എല്‍ഐസി

  • പൊതുവിപണിയിലെ വില്‍പ്പനയിലൂടെയാണ് ഓഹരി പങ്കാളിത്തം കുറച്ചത്
  • നിലവിലെ ഓഹരി പങ്കാളിത്തം 3.186%
  • ഉടമസ്ഥാവകാശത്തിലെ 2%ല്‍ കൂടുതലുള്ള മാറ്റങ്ങള്‍ വെളിപ്പെടുത്തണം
;

Update: 2023-05-24 16:27 GMT
lic cuts stake in nhpc
  • whatsapp icon

വൈദ്യുതി ഉൽപ്പാദന കമ്പനിയായ എൻഎച്ച്പിസിയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ചതായി ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷുറർ കമ്പനിയായ എൽഐസി പ്രഖ്യാപിച്ചു. തുടർച്ചയായ ഘട്ടങ്ങളായി ഓഹരി പങ്കാളിത്തത്തില്‍ 2.017% കുറയ്ക്കലാണ് നടത്തിയതെന്ന് ലൈഫ് ഇന്‍ഷുഷന്‍സ് കോര്‍പ്പറേഷന്‍ റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി.

ഫയലിംഗ് അനുസരിച്ച്, എൻഎച്ച്പിസിയിലെ 3,19,981,616 ഇക്വിറ്റി ഷെയറുകള്‍ അഥവാ 3.186% ഓഹരി പങ്കാളിത്തമാണ് ഇപ്പോള്‍ എല്‍ഐസി-യുടെ കൈവശമുള്ളത്. നേരത്തേ 5.203 % ഓഹരി പങ്കാളിത്തം ഉണ്ടായിരുന്ന സ്ഥാനത്താണിത്.സാധാരണയായി, റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങൾ ഉടമസ്ഥാവകാശത്തിൽ 2% ൽ കൂടുതലുള്ള മാറ്റങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്.

2022 ഒക്ടോബർ 18 മുതൽ 2023 മെയ് 23 വരെ പൊതുവിപണിയില്‍ നടത്തിയ വിൽപ്പനയിലൂടെയാണ് എല്‍ഐസി തങ്ങളുടെ ഓഹരി പങ്കാളിത്തം കുറച്ചത്. ശരാശരി 41.10 രൂപ വിലയിലായിരുന്നു വില്‍പ്പന നടന്നത്. ഇത് നിലവിലെ വിപണി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ കിഴിവിലാണ്.

എന്‍ച്ച്പിസി-യിലെ ഓഹരി പങ്കാളിത്തം എല്‍ഐസി തുടര്‍ച്ചയായി കുറച്ചുകൊണ്ടുവരുകയാണ്. നേരത്തേ കഴിഞ്ഞ വർഷം ഒക്ടോബറിൽ, എൽഐസിയുടെ ഓഹരി പങ്കാളിത്തം 7.230 ശതമാനത്തിൽ നിന്ന് 5.203 ശതമാനമായി കുറച്ചിരുന്നു. വിവിധ പവർ യൂട്ടിലിറ്റികൾക്കായി വന്‍ തോതില്‍ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിലും വിൽക്കുന്നതിലുമാണ് എൻഎച്ച്പിസി പ്രാഥമികമായി ഏർപ്പെട്ടിരിക്കുന്നത്. മേയ് 29 ന് കമ്പനി കഴിഞ്ഞ പാദത്തിലെ സാമ്പത്തിക പ്രകടനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടും.

Tags:    

Similar News