ഫിന്‍ടെയ് യൂണിറ്റ് തുടങ്ങുന്നത് എല്‍ഐസി-യുടെ പരിഗണനയില്‍

  • ആദ്യ ഘട്ടത്തിൽ, ഉപഭോക്തൃ ഏറ്റെടുക്കൽ ഭാഗത്തിലാണ് ഡിജിറ്റല്‍ പരിവര്‍ത്തനം
  • ഈ വർഷം ഇതുവരെ മൂന്ന് ഫിൻടെക് കമ്പനികളെ കോർപ്പറേറ്റ് ഏജന്റുമാരായി എൽഐസി ചേർത്തിട്ടുണ്ട്

Update: 2023-11-26 10:45 GMT

ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ പരിശ്രമങ്ങളുടെ ഭാഗമായി ഒരു ഫിൻടെക് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ആരായുകയാണെന്ന് ലൈഫ്‍ ഇന്‍ഷുറന്‍സ് കമ്പനി (എൽഐസി). എൽഐസി സമ്പൂർണ ഡിജിറ്റൽ പരിവർത്തന പദ്ധതിയായ ഡൈവ് (DIVE-ഡിജിറ്റൽ ഇന്നൊവേഷൻ ആൻഡ് വാല്യൂ എൻഹാൻസ്‌മെന്റ്) ആരംഭിക്കുകയും പദ്ധതിക്ക് നേതൃത്വം നൽകുന്നതിന് ഒരു കൺസൾട്ടന്റിനെ നിയമിക്കുകയും ചെയ്തതായി എൽഐസി ചെയർമാൻ സിദ്ധാർത്ഥ മൊഹന്തി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"ഞങ്ങളുടെ എല്ലാ പങ്കാളികൾക്കും ഉപഭോക്താക്കൾക്കും ഇടനിലക്കാർക്കും വിപണനക്കാർക്കും ഡിജിറ്റൽ സംരംഭങ്ങളിൽ മികച്ചത് ലഭ്യമാക്കുക എന്നതാണ് ഡൈവ് പദ്ധതിയിലൂടെ ഞങ്ങളുടെ ലക്ഷ്യം," അദ്ദേഹം പറഞ്ഞു.

ആദ്യ ഘട്ടത്തിൽ, ഉപഭോക്തൃ ഏറ്റെടുക്കൽ ഭാഗത്തിലാണ് പരിവര്‍ത്തനം നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ ഏറ്റെടുക്കൽ മൂന്ന് മോഡുകളിലൂടെയാണ് നടക്കുന്നത് - ഏജന്റ്, ബാങ്കാഷ്വറൻസ്, ഡയറക്ട് സെയിൽ. തുടർന്ന്, മറ്റ് മേഖലകളില്‍ പരിവർത്തനം നടപ്പാക്കും. ക്ലെയിം സെറ്റിൽമെന്റ്, ലോൺ, മറ്റ് സേവനങ്ങൾ തുടങ്ങിയവയെല്ലാം ഒരു ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

"ഉപഭോക്താക്കൾ ഓഫീസിൽ വരേണ്ടതില്ല. വീട്ടിലിരുന്ന് മൊബൈൽ വഴി അയാൾക്ക് ആവശ്യമായ സേവനങ്ങൾ ആക്സസ് ചെയ്യാൻ കഴിയും... ഞങ്ങൾ ഫിൻടെക്കിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ബിസിനസ് വിപുലീകരിക്കുന്നതിന് അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തും," അദ്ദേഹം പറഞ്ഞു.

ഉൽപ്പന്ന വിതരണത്തിനായി ഈ വർഷം ഇതുവരെ മൂന്ന് ഫിൻടെക് കമ്പനികളെ കോർപ്പറേറ്റ് ഏജന്റുമാരായി എൽഐസി ചേർത്തിട്ടുണ്ട് .

Tags:    

Similar News