കരുതൽ ധനത്തിൽ എൽഐസി നാലാമത്; 47 ലക്ഷം കോടി രൂപ ആസ്തി
- അലിയൻസ് എസ്ഇ, ചൈന ലൈഫ് ഇൻഷുറൻസ്, നിപ്പോൺ ലൈഫ് ഇൻഷുറൻസ് എന്നിവ മുന്നിൽ
- ആഗോള ലൈഫ് ഇൻഷുറർമാരുടെ പട്ടികയിൽ ഏഷ്യയിൽ 17 സ്ഥാപനങ്ങൾ
പൊതുമേഖലാ കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) കരുതൽ ധനത്തെ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ലോകത്തിലെ നാലാമത്തെ വലിയ ഇൻഷുറർ ആയി എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസ് പുറത്തിറക്കിയ റിപ്പോർട്ടിൽ സ്ഥാനം പിടിച്ചു.
ഏറ്റവും വലിയ കരുതൽ ധനമുള്ള ലൈഫ് ഇൻഷുറർമാരുടെ പട്ടികയിൽ അലിയൻസ് എസ്ഇ, ചൈന ലൈഫ് ഇൻഷുറൻസ്, നിപ്പോൺ ലൈഫ് ഇൻഷുറൻസ് എന്നിവയാണ് എൽഐസിക്ക് മുന്പുള്ളത്. എൽഐസിയുടെ കരുതൽ ശേഖരം 500 ബില്യൺ ഡോളറാണ്, അതേസമയം നിപ്പോണിന്റെ റീഡിംഗ് 536 ബില്യൺ ഡോളറും ചൈന ലൈഫ് ഇൻഷുറൻസ് 616 ബില്യൺ ഡോളറും അലയൻസ് എസ്ഇക്ക് 750 ബില്യൺ ഡോളറും കരുതൽ ധനമുണ്ട്.
ആഗോള ലൈഫ് ഇൻഷുറർമാരുടെ പട്ടികയിൽ ഏഷ്യയുടെ 17 സ്ഥാപനങ്ങളുണ്ട്. ഏറ്റവും ഉയർന്ന രണ്ടാമത്തെ മേഖലയുമാണ് ഏഷ്യ . അഞ്ച് കമ്പനികൾ ആസ്ഥാനമായുള്ള മെയിൻലാൻഡ് ചൈനയും ജപ്പാനും ഏഷ്യയിൽ മുൻപന്തിയിലാണ്.
21 കമ്പനികളുമായി യൂറോപ്പിൽ നിന്നുള്ള ആറ് രാജ്യങ്ങളാണ് ലൈഫ് ആൻഡ് ആക്‌സിഡന്റ് ആൻഡ് ഹെൽത്ത് റിസർവിന്റെ മികച്ച 50 ആഗോള ലൈഫ് ഇൻഷുറർമാരുടെ പട്ടികയിൽ മുൻപതിയിലുള്ളത്.
ഇന്ത്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള, എൽഐസിക്ക് 47 ലക്ഷം കോടി രൂപയുടെ ആസ്തിയും 270-ലധികം ലിസ്റ്റഡ് കമ്പനികളിൽ നിക്ഷേപവുമുണ്ട്.
നടപ്പ് വർഷം മാർച്ച് 29 ന് 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന വിലയായ 530 രൂപയിലെത്തിയ എൽഐസിയുടെ ഓഹരികൾ 2022 മെയ് ഐപിഒയ്ക്ക് ശേഷം നവംബർ 24 ലാണ് ഏറ്റവും വലിയ ഒറ്റ ദിവസത്തെ നേട്ടം കൈവരിച്ചത്. 2024 സാമ്പത്തിക വർഷത്തിൽ പുതിയ ബിസിനസ് പ്രീമിയങ്ങളിൽ ഇരട്ട അക്ക വളർച്ച കൈവരിക്കാനാകുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് ചെയർമാൻ സിദ്ധാർത്ഥ മൊഹന്തി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞതിന് പിന്നാലെയാണ് 10 ശതമാനത്തിന്റെ കുതിപ്പ് ഉണ്ടായത്.
ഡിസംബർ 6-ലെ വ്യാപാരവസാനം ഓഹരികൾ 4.47 ശതമാനം ഉയർന്ന് 746 രൂപയിൽ ക്ലോസ് ചെയ്തു. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 4.71 ലക്‌ഷ്യം കോടി രൂപയാണ്.