കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ ക്ലൈമറ്റ് പ്ലെഡ്ജ്, സി40 സിറ്റീസ് എന്നിവയുടെ ലെയ്ന്‍ഷിഫ്റ്റ്
- ഇടത്തരം, ഹെവി ഡ്യൂട്ടി ചരക്ക് വാഹനങ്ങളുടെയും അവ സഞ്ചരിക്കുന്ന പാതകളിലൂടെയും പുറന്തള്ളുന്ന കാര്‍ബണ്‍ 2040 ഓടെ ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
- 2030ഓടെ ഇന്ത്യയിലെ ചരക്ക് ഗതാഗതം 140 ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി: ദ ക്ലൈമറ്റ് പ്ലെഡ്ജ് വികസ്വര രാജ്യങ്ങളിലെ ചരക്കു വാഹനങ്ങളുടെ കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനായി ലെയ്ന്‍ഷിഫ്റ്റ് രാജ്യാന്തര ദൗത്യത്തിനു തുടക്കമിട്ടു. ആമസോണ്‍, ഗ്ലോബല്‍ ഒപ്റ്റിമിസം, സി40 സിറ്റീസ് എന്നിവര്‍ ചേര്‍ന്നാണ് ദ ക്ലൈമറ്റ് പ്ലെഡ്ജ് സ്ഥാപിച്ചത്. ഇടത്തരം, ഹെവി ഡ്യൂട്ടി ചരക്ക് വാഹനങ്ങളുടെയും അവ സഞ്ചരിക്കുന്ന പാതകളിലൂടെയും പുറന്തള്ളുന്ന കാര്‍ബണ്‍ 2040 ഓടെ ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അതിനായി 2030ഓടെ നഗരങ്ങളില്‍ ഇലക്ട്രിക് ട്രക്കുകള്‍ (ഇവി) സജീവമാക്കേണ്ടി വരും. ഇത് സാധ്യമാക്കുന്നതിനാണ് ലെയ്ന്‍ഷിഫ്റ്റിന് രൂപം നല്‍കിയിരിക്കുന്നത്. നഗരങ്ങളുമായി സഹകരിച്ച് ഇവി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ഇവി ട്രക്കുകള്‍ വിന്യസിക്കാനും ലെയ്ന്‍ഷിഫ്റ്റ് പിന്തുണ നല്‍കും. ഇന്ത്യയില്‍ ബെംഗളൂരു, ഡല്‍ഹി, മുംബൈ, പൂനെ എന്നീ നഗരങ്ങളിലും. ലാറ്റിന്‍ അമേരിക്കയിലെ കൊളംബിയയില്‍ ബോഗോട്ട, മെഡെലിന്‍ എന്നിവിടങ്ങളിലും ബ്രസീലിലെ കുരിറ്റിബ, റിയോ ഡി ജെനേറിയോ എന്നിവിടങ്ങളിലും. ഇക്വഡോറിലെ ക്വിറ്റോയിലും മെക്ക്സിക്കോയിലെ മെക്ക്സിക്കോ സിറ്റിയിലും കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കാനാണ് പദ്ധതിയുടെ ശ്രമം.
2020ല്‍ ചരക്ക് ഗതാഗതത്തിലൂടെ പുറംതള്ളിയത് 2.2 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡാണ്. ഇത് വായു, കടല്‍, റെയില്‍ എന്നിവ ചേര്‍ന്ന് പുറന്തള്ളിയതിനേക്കാള്‍ രണ്ടു മടങ്ങ് അധികമാണ്. 2050 ഓടെ ചരക്ക് ഗതാഗതം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്ന ലാറ്റിനമേരിക്കയിലെ ഏറ്റവും വലുതും ജനസാന്ദ്രതയുള്ളതുമായ ചില നഗരങ്ങളിലെ ദുര്‍ബലരായ സമൂഹങ്ങളെ ബാധിച്ചേക്കാവുന്ന മലിനമായ വായു ശുദ്ധീകരിക്കുന്നതിനും സംഘടനകള്‍ സംഭാവന നല്‍കും. 2030ഓടെ ഇന്ത്യയിലെ ചരക്ക് ഗതാഗതം 140 ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.