ജെഎല്‍ആര്‍ വില്‍പ്പനയില്‍ 29%വളര്‍ച്ച
നടപ്പുവര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ 96817 കാറുകള്‍ നിര്‍മിച്ചു
ടാറ്റ മോട്ടോഴ്‌സിന്റെ യുകെ ഉപകമ്പനിയും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ( ജെഎല്‍ആര്‍) നടപ്പുവര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ 96817 കാറുകള്‍ നിര്‍മിച്ചു.മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 29 ശതമാനം കൂടുതലാണിത്. ഏപ്രില്‍- ജൂണ്‍ ക്വാര്‍ട്ടറിനേക്കാള്‍ നാലു ശതമാനവും കൂടുതലാണിത്.
ആദ്യ പകുതിയിലെ മൊത്തവില്‍പ്പന മുന്‍വര്‍ഷത്തേക്കാള്‍ 29 ശതമാനം വര്‍ധിച്ച് 190070 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്. ചെറി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍- ചൈന ജോയിന്റ് വെഞ്ചറിന്റെ വില്‍പ്പന ഉള്‍പ്പെടുത്താതെയാണ് ഇത്.
സെപ്റ്റംബര്‍ അവസാനം കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് 168000 യൂണിറ്റാണ്. ഇത് ആദ്യക്വാര്‍ട്ടറിലെ 185000 യൂണിറ്റിനേക്കാള്‍ കുറവാണ്. എങ്കിലും മികച്ച ഡിമാണ്ട ആണ് ഇതു കാണിക്കുന്നത്.
നവംബറിലാണ് കമ്പനിയുടെ രണ്ടാം ക്വാര്‍ട്ടര്‍ പ്രവര്‍ത്തനഫലം വരുക. ടാറ്റ മോട്ടോറിന്റെ ഓഹരി വില ഒക്ടോബര്‍ അഞ്ചിന് ആറു രൂപ വര്‍ധിച്ച് 615.6 രൂപയില്‍ ക്ലോസ് ചെയ്തു.