ഹോട്ടല്‍ ബിസിനസിനെ വേര്‍പെടുത്താന്‍ ഐടിസി ബോര്‍ഡിന്‍റെ അംഗീകാരം

  • ഇന്ന് ഓഹരി വിപണിയില്‍ ഐടിസിക്ക് 4.30% ഇടിവ്
  • വിഭജന പദ്ധതി അടുത്ത ബോര്‍ഡ് യോഗം പരിഗണിക്കും
  • ഐടിസി ഓഹരി 2023ൽ ഇതുവരെ 42%ല്‍ അധികം ഉയർന്നു

Update: 2023-07-24 12:25 GMT

ഹോട്ടൽ ബിസിനസിനെ വിഭജിച്ച് ഐടിസി ഹോട്ടൽസ് എന്ന പേരിൽ പൂർണ്ണ നിയന്ത്രണത്തിലുള്ള  ഒരു ഉപകമ്പനിയാക്കി മാറ്റുന്നതിന് ഐടിസി ലിമിറ്റഡിന്‍റെ ഡയറക്റ്റര്‍ ബോര്‍ഡ് തത്വത്തില്‍ അനുമതി നല്‍കി. "കൃത്യമായ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഹോട്ടൽ ബിസിനസിന്റെ വിഭജനത്തിന് ബോർഡ് തത്വത്തിൽ അംഗീകാരം നൽകി. പുതിയ സ്ഥാപനത്തിന്‍റെ ഏകദേശം 40% ഓഹരിയും കമ്പനിയുടെ കൈവശമായിരിക്കും. ബാക്കിയുള്ള 60% ഓഹരികള്‍ ഐടിസി ഓഹരി ഉടമകൾ അവരുടെ ഓഹരി ഉടമസ്ഥതയ്ക്ക് ആനുപാതികമായി നേരിട്ട് കൈവശം വെക്കുന്ന തരത്തിലായിരിക്കും," റെഗുലേറ്ററി ഫയലിംഗില്‍ ഐടിസി വ്യക്തമാക്കി.

2023 ഓഗസ്റ്റ് 14-ന് ചേരുന്ന അടുത്ത  ഐടിസി ബോർഡ് യോഗം വിഭജനത്തിനായുള്ള ക്രമീകരണ പദ്ധതിക്ക് അംഗീകാരം നല്‍കും 

ഐടിസി ഹോട്ടൽസ് ഗ്രൂപ്പിനു കീഴില്‍ 120-ലധികം ഹോട്ടലുകളും 11,600 റൂമുകളും എഴുപതില്‍ അധികം ലൊക്കേഷനുകളിലായി ഉണ്ട്.  വിഭജനം കമ്പനിയുടെ ഓഹരിയുടമകൾക്ക് ഹോട്ടൽ ബിസിനസിന്റെ മൂല്യം വ്യക്തമാക്കുന്നതാകും എന്നാണ് ഐടിസി പ്രതീക്ഷിക്കുന്നത്. ഐടിസിയുടെ ഓഹരി വില ഈ വർഷം കുത്തനെയുള്ള ഉയർച്ചയാണ് പ്രകടമാക്കുന്നത്. ഐടിസി ഓഹരി വില 2023ൽ ഇതുവരെ 42 ശതമാനത്തിലധികം ഉയർന്നു. എന്നാല്‍ ഇന്ന് 4.30 ശതമനം ഇടിഞ്ഞ് 469.35 രൂപയിലാണ് കമ്പനിയുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. വിഭജന തീരുമാനത്തെ നിക്ഷേപകര്‍ എങ്ങനെ ഏറ്റെടുക്കുമെന്ന് നാളെ കൂടുതല്‍ വ്യക്തമാകും. 

Tags:    

Similar News