എന്‍സിഡികളിലൂടെ 200 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ട് ഇന്‍ഡെല്‍ മണി

  • ഇഷ്യു 2024 ജനുവരി 30 ചൊവ്വാഴ്ച ആരംഭിച്ച് 2024 ഫെബ്രുവരി 12 തിങ്കളാഴ്ച അവസാനിക്കും
  • കമ്പനി ഡല്‍ഹി-എന്‍സിആറില്‍ ഒരേസമയം എട്ട് ശാഖകള്‍ ആരംഭിച്ചു
  • ഇഷ്യൂവില്‍ 100 കോടി രൂപ വരെയുള്ള അടിസ്ഥാന ഇഷ്യൂ വലിപ്പം ഉള്‍പ്പെടുന്നു

Update: 2024-01-24 14:15 GMT

ഡൽഹി: കൊച്ചി ആസ്ഥാനമായ ഇന്‍ഡെല്‍ മണി 1,000 രൂപ മുഖവിലയുള്ള സെക്വേര്‍ഡ് എന്‍സിഡികളുടെ നാലാമത്തെ പൊതു ഇഷ്യു പ്രഖ്യാപിച്ചു. ഇഷ്യു 2024 ജനുവരി 30 ചൊവ്വാഴ്ച ആരംഭിച്ച് 2024 ഫെബ്രുവരി 12 തിങ്കളാഴ്ച അവസാനിക്കും.

2024 മാര്‍ച്ചോടെ 16 ശാഖകള്‍ തുറക്കാനുള്ള വിപുലീകരണ പദ്ധതികള്‍ക്ക് അനുസൃതമായി കമ്പനി ഡല്‍ഹി-എന്‍സിആറില്‍ ഒരേസമയം എട്ട് ശാഖകള്‍ ആരംഭിച്ചു.

ഗോള്‍ഡ് ലോണ്‍ വ്യവസായത്തിലെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും കമ്പനിയുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനുമായാണ് പുതിയ ബിസിനസ്സ് തന്ത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഇന്‍ഡല്‍ മണി ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഹോള്‍ ടൈം ഡയറക്ടര്‍ ഉമേഷ് മോഹനന്‍ പറഞ്ഞു.

2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കമ്പനിയുടെ ലാഭക്ഷമത റെക്കോര്‍ഡ് 568.86% ഉയര്‍ന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. ശക്തമായ AUM വളര്‍ച്ച, സ്വര്‍ണ്ണ വായ്പകള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡ്, പുതിയ പ്രദേശങ്ങളിലേക്കുള്ള വിപുലീകരണം, വെല്ലുവിളി നിറഞ്ഞ ബിസിനസ്സ് അന്തരീക്ഷം ഉണ്ടായിരുന്നിട്ടും പ്രവര്‍ത്തനക്ഷമത എന്നിവയും ഈ സാമ്പത്തിക വര്‍ഷം കൈവരിക്കാനായി.

ഇഷ്യൂവില്‍ 100 കോടി രൂപ വരെയുള്ള അടിസ്ഥാന ഇഷ്യൂ വലിപ്പം ഉള്‍പ്പെടുന്നു. കൂടാതെ 100 കോടി രൂപ മുതല്‍ 200 കോടി രൂപ വരെ ഓവര്‍-സബ്സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനുമുണ്ട്. വിവ്രോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍.

ഈ ഇഷ്യുവിലൂടെ സമാഹരിക്കുന്ന ഫണ്ട്, വായ്പ നല്‍കുന്നതിനും കമ്പനിയുടെ വായ്പയുടെ പലിശയ്ക്കും മുതലും തിരിച്ചടയ്ക്കാനും മുന്‍കൂര്‍ അടയ്ക്കാനും വേണ്ടി ഉപയോഗിക്കും.

Tags:    

Similar News