സോമറ്റോ കയ്യൊഴിഞ്ഞ് എഫ്ഐഐകൾ; 5 മാസത്തിൽ വിറ്റത് 3115 കോടി
- ഓഹരിയൊന്നിന് 120.5 രൂപ നിരക്കിലാണ് മുൻ ദിവസം സോഫ്റ്റ് ബാങ്ക് വിറ്റത്
- നിൽവിൽ സോഫ്റ്റ്ബാങ്കിന്റെ സോമാറ്റോയിലെ ഓഹരി പങ്കാളിത്തം 1.09 ശതമാനം
- നവംബറിൽ അലിപേ സിംഗപ്പൂർ മുഴുവൻ ഓഹരികളും ഒഴിവാക്കിയിരുന്നു
ജപ്പാനിലെ സോഫ്റ്റ്ബാങ്കിന്റെ ഉടമസ്ഥതയിലുള്ള വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടായ എസ് വിഎഫ് ഗ്രോത് ബൾക്ക് ഡീൽ വഴി ഡിസംബർ 8-ന് സോമറ്റോയുടെ 9.35 കോടി ഓഹരികൾ വിറ്റോരിച്ചു. എക്‌സ്‌ചേഞ്ചുകൾ പ്രസിദ്ധീകരിച്ച ബൾക്ക് ഡീൽ ഡാറ്റ പ്രകാരം, ഓഹരിയൊന്നിന് 120.5 രൂപ നിരക്കിൽ 1127.5 കോടി രൂപയുടെ ഓഹരികളാണ് കമ്പനി വിറ്റത്. ഇതിനെ തുടർന്ന് വെള്ളിയാഴ്ച്ചയിലെ വ്യപാരവസാനം ഓഹരികൾ 1.4 ശതമാനം ഇടിഞ്ഞ് 120 രൂപയിലാണ് ക്ലോസ് ചെയ്തത്.
നടപ്പ് വർഷം ഒക്‌ടോബർ 20ന് സോമറ്റോയിലെ 9.35 കോടി ഓഹരികൾ ശരാശരി 111.2 രൂപ നിരക്കിൽ എസ് വിഎഫ് ഗ്രോത് വിറ്റിരുന്നു. ഓഗസ്റ്റിൽ, 1.16 ശതമാനം ഓഹരികൾ 947 കോടി രൂപയ്ക്ക് സോഫ്‌റ്റ്ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്.
ബൾക്ക് ഡീലിന് ശേഷം, സോഫ്റ്റ്ബാങ്കിന്റെ സോമാറ്റോയിലെ ഓഹരി പങ്കാളിത്തം 2.17 ശതമാനത്തിൽ നിന്നും 1.09 ശതമാനമായി താഴ്ന്നു.
ഇൻവെസ്‌കോ മ്യൂച്വൽ ഫണ്ട് (എംഎഫ്), സുന്ദരം എംഎഫ്, എഡൽവീസ് എംഎഫ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, ഗോൾഡ്മാൻ സാച്ച്‌സ് (സിംഗപ്പൂർ), മോർഗൻ സ്റ്റാൻലി ഏഷ്യ സിംഗപ്പൂർ, സൊസൈറ്റി ജനറൽ, ബിഎൻപി പാരിബാസ് ആർബിട്രേജ്, കോപ്‌താൽ മൗറീഷ്യസ് ഇൻവെസ്റ്റ്‌മെന്റ്, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ് തുടങ്ങിയവയാണ് സൊമാറ്റോയുടെ ഓഹരികൾ വാങ്ങിയത്.
കഴിഞ്ഞ മാസം നവംബർ 29 ന് ആന്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിദേശ നിക്ഷേപ സ്ഥാപനമായ അലിപേ സിംഗപ്പൂർ ഹോൾഡിംഗ് അവരുടെ പക്കലുള്ള മുഴുവൻ ഓഹരികളും ഒഴിവാക്കിയിരുന്നു. ഇത് 29.6 കോടി ഓഹരികളുടെ വില്പനയായിരുന്നു. സോമറ്റോയിലെ 3.44 ശതമാനം ഓഹരിക്കയിരുന്നു അലിപേയുടെ കീഴിലുണ്ടായിരുന്നത്.
രണ്ടാഴ്‌ചയ്‌ക്കിടെ, സോമറ്റോയുടെ ഓഹരികൾ വിറ്റോരിച്ചത് രണ്ട വൻകിട വിദേശ നിക്ഷേപ സ്ഥാപനങ്ങളാണ്.