ഹിന്‍ഡന്‍ബര്‍ഗ് ആക്രമണം ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താൻ: അദാനി

  • കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ്, അദാനി ഗ്രൂപ്പിന്റെ ക്രമക്കേട് ആരോപിച്ച് ഹിന്‍ഡന്‍ബര്‍ഗ് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്
  • അദാനി ഗ്രൂപ്പ് എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും അധിക അന്വേഷണം നേരിടേണ്ടതില്ലെന്ന് സുപ്രീംകോടതിയില്‍ നിന്ന് വിധി നേടുകയും ചെയ്തു
  • ഈ റിപ്പോര്‍ട്ട് കമ്പനിയുടെ ഓഹരികളില്‍ 150 ബില്യണ്‍ ഡോളറിന്റെ വിറ്റഴിക്കലിന് കാരണമായി
;

Update: 2024-03-14 13:31 GMT
hindenburg attack to defame india, adani
  • whatsapp icon

മുംബൈ: അദാനി ഗ്രൂപ്പിനെതിരെ യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ചിന്റെ അപകീര്‍ത്തികരമായ റിപ്പോര്‍ട്ട് ഇന്ത്യയുടെ ഭരണരീതികളെ രാഷ്ട്രീയമായി അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ്, അദാനി ഗ്രൂപ്പിന്റെ ക്രമക്കേട് ആരോപിച്ച് ഹിന്‍ഡന്‍ബര്‍ഗ് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇറക്കുമതിച്ചെലവുകളുടെ അമിത ഇന്‍വോയ്സ്, ഓഹരി വില ഉയര്‍ത്താന്‍ സ്വന്തം പണം റൗണ്ട് ട്രിപ്പ് ചെയ്യുക എന്നീ ആരോപണങ്ങള്‍ റി്‌പ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. അദാനി ഗ്രൂപ്പ് എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും അധിക അന്വേഷണം നേരിടേണ്ടതില്ലെന്ന് സുപ്രീംകോടതിയില്‍ നിന്ന് വിധി നേടുകയും ചെയ്തു.

ഈ റിപ്പോര്‍ട്ട് കമ്പനിയുടെ ഓഹരികളില്‍ 150 ബില്യണ്‍ ഡോളറിന്റെ വിറ്റഴിക്കലിന് കാരണമാവുകയും 2023-ന്റെ തുടക്കത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായി ലിസ്റ്റ് ചെയ്യപ്പെട്ട ഗൗതം അദാനിയെ ആദ്യ 20-ല്‍ നിന്ന് പുറത്താവാന്‍ കാരണമാവുകയും ചെയ്തു.

Tags:    

Similar News