സെറോദയെ മറികടന്നു ഗ്രോ

  • ഗ്രോയ്ക്ക് 6.63 ദശലക്ഷ സജീവ ഇടപാടുകാരും സെറോദയ്ക്ക് 6.48 ദശലക്ഷവുമാണുള്ളത്
  • എഫ് & ഓ ട്രേഡിംഗിലെ സെറോദയുടെ ആധിപത്യമാണ് വരുമാനത്തിലെ വ്യത്യാസത്തിന് കാരണം
  • ഫോൺ പേയും ഇനി ഡിസ്കൌണ്ട് ബ്രോക്കിംഗ് മേഖലയില്‍
;

Update: 2023-10-12 11:11 GMT
Gro over Seroda
  • whatsapp icon

 ഫിൻ‌ടെക് സ്റ്റാർട്ടപ്പ് ഗ്രോ സജീവ നിക്ഷേപകരുടെ എണ്ണത്തിൽ സെറോദയെ മറികടന്ന് ഇന്ത്യയിലെ മുൻ‌നിര ബ്രോക്കറേജ് സ്ഥാപനമായി.

എൻഎസ്ഇയുടെ കണക്കനുസരിച്ച്, ബെംഗളൂരു ആസ്ഥാനമായുള്ള ഗ്രോയ്ക്ക് 6.63 ദശലക്ഷം സജീവ ഇടപാടുകാരുണ്ട്. 2023 സെപ്റ്റംബർ അവസാനം സെറോദയ്ക്ക് 6.48 ദശലക്ഷം ഉപഭോക്താക്കളുണ്ടായിരുന്നു.

2021 മാർച്ചിൽ സെറോദയ്ക്ക് 3.4 ദശലക്ഷം ഉപഭോക്താക്കളുണ്ടായിരുന്നു സമയത് ഗ്രോയ്ക്ക് 0.78 ദശലക്ഷം ഉപഭോക്താക്കളാണുണ്ടായിരുന്നത്. അതിനുശേഷം, സെറോദയുടെ ഉപഭോക്തൃ അടിത്തറ ഇരട്ടിയായി.  എന്നാല്‍ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ  ഇടപാടുകാരുടെ എണ്ണത്തിലെ വളർച്ച കുറയുകയായിരുന്നു. ഗ്രോയുടെ ഉപഭോക്തൃ അടിത്തറ 750 ശതമാനം വർധിച്ചതായി കാണാം.

2023 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ, വരുമാന അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് ബ്രോക്കറായ സെറോദ 6.39 ദശലക്ഷം ഉപഭോക്താക്കളായി വളർന്നപ്പോൾ ഗ്രോയ്ക്ക് 5.37 ദശലക്ഷം ഉപഭോക്താക്കളാണുണ്ടായിരുന്നത്. . 2020-21 ൽ ഏകദേശം 7.8 ലക്ഷം ഉപയോക്താക്കളിൽ നിന്ന് 2021-22 ൽ 38.5 ലക്ഷമായും 2022-23 ൽ 5.78 ദശലക്ഷം നിക്ഷേപകരുമായി ഗ്രോ വളർന്നു. സ്‌കൈ ഡിസ്‌കൗണ്ട് ബ്രോക്കിംഗ് ആപ്പ് പുറത്തിറക്കിയ എച്ച്‌ഡിഎഫ്‌സി ബാങ്ക് പോലുള്ള ശക്തമായ എതിരാളികളെയും  മറികടന്നാണ് ഈ വളർച്ച.

അക്കൗണ്ട് തുറക്കുന്നതിനോ വാർഷിക പരിപാലനത്തിനോ ഉപഭോക്താക്കളിൽ നിന്ന് ഫീ ഈടാക്കാത്തതിനാൽ വെഞ്ച്വർ കാപ്പിറ്റൽ പിന്തുണയുള്ള ഗ്രോ, അപ്‌സ്റ്റോക്സ് എന്നിവ ജനപ്രിയമായി.

20 കോടിയിലധികം സജീവ പേയ്‌മെന്റ് ഉപഭോക്താക്കളുള്ള ഫോൺ പേ, അതിന്റെ പ്ലാറ്റ്‌ഫോമിലൂടെ നിക്ഷേപ മേഖലയിലേക്ക് പ്രേവേശിച്ചിട്ടുണ്ട്. ഇനി ഡിസ്കൌണ്ട് ബ്രോക്കിംഗ് മേഖലയില്‍

എൻഎസ്ഇ കണക്കനുസരിച്ച്  സെപ്റ്റംബർ അവസാനത്തോടെ രാജ്യത്ത് ഏകദേശം 12.97 കോടി ഡീമാറ്റ് അക്കൗണ്ടുകളാണുള്ളത്. അതിൽ 3.34 കോടി ഇന്ത്യക്കാർ മാത്രമാണ് വർഷത്തിൽ ഒരിക്കലെങ്കിലും ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്.



വളർച്ചയും വരുമാനവും 

സെറോദയുടെ വരുമാനം ഗ്രോയെ താരതമ്യം ചെയുമ്പോൾ അഞ്ചിരട്ടിയിലധികമാണ്. 2022-23 സാമ്പത്തിക വർഷത്തിൽ  സെറോദയുടെ വരുമാനം മുൻ സാമ്പത്തിക വർഷത്തേക്കാള്‍ 39 ശതമാനം വളർച്ചയോടെ 6,875 കോടി രൂപയായി. അറ്റാദായം 2,907 കോടി രൂപയാണ്.

നെക്സ്റ്റ് ബില്യൺ ടെക്‌നോളജിയുടെ പിന്തുണയുള്ള ഗ്രോ 2022 -23 സാമ്പത്തിക വർഷത്തിൽ 1,294 കോടി രൂപയുടെ വരുമാനം നേടി. ഇത് 2022-ൽ 367 കോടി രൂപയായിരുന്നു. 2022 -23 സാമ്പത്തിക വർഷത്തിൽ 73 കോടി രൂപയാണ് അറ്റാദായം.

വളരെ ലാഭകരമായ സെഗ്‌മെന്റായ ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്‌ഷൻസ് ട്രേഡിംഗിലെ സെറോദയുടെ ആധിപത്യമാണ് വരുമാനത്തിലെ വ്യത്യാസത്തിന് കാരണം.

ദീർഘകാല നിക്ഷേപ ഉൽപന്നങ്ങളും മ്യൂച്വൽ ഫണ്ടുകളും, പ്രത്യേകിച്ച് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകളും (എസ്‌ഐ‌പി) ഉപയോഗിച്ച് പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്ലാറ്റ്‌ഫോമായാണ് ഗ്രോ ആരംഭിക്കുന്നത്. തുടർന്ന് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമിലൂടെ നേരിട്ടുള്ള ഓഹരി നിക്ഷേപത്തിലേക്ക് നീങ്ങി.  എഫ് ആൻഡ് ഒ വ്യാപാരികളെ ആകർഷിക്കാൻ കമ്പനി ശ്രദ്ധ നല്കുന്നു.

Tags:    

Similar News