ഗ്യാസ് മൈഗ്രേഷന്‍ കേസില്‍ റിലയന്‍സിന്റെ പ്രതികരണം തേടി ഡെല്‍ഹി കോടതി
- 2009-2013 ല്‍ ഒഎന്‍ജിസിയുടെ സമീപ ബ്ലോക്കുകളില്‍ നിന്ന് വരുമാനം നേടിയെന്നുമാണ് ഒഎന്‍ജിസിയുടെ ആരോപണം.
ഗ്യാസ് മൈഗ്രൈഷന്‍ കേസുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസിനോടും പങ്കാളികളോടും പ്രതികരണം തേടി ഡെല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. അനധികൃതമായി നിക്ഷേപങ്ങളില്‍ നിന്നും വാതകം സ്വന്തമാക്കുകയും ഇതുമായി ബന്ധപ്പെട്ട് 1.729 ബില്യണ്‍ ഡോളര്‍ നേടിയെന്നും ആരോപിച്ചായിരുന്നു കേസ്.
2014 ല്‍ ആണ് കേസിനാസ്പദമായ സംഭവം. പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്ലാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) ബ്ലോക്കിനോടു ചേര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എണ്ണക്കിണര്‍ കുഴിക്കുകയും വാതകം പമ്പ് ചെയ്യുകയും ചെയ്തതായി ആരോപണം വന്നതോടെയാണ് തര്‍ക്കം ആരംഭിച്ചത്.
പൊതു അതിര്‍ത്തിയോട് ചേര്‍ന്ന് റിലയന്‍സ് മനപ്പൂര്‍വ്വം കിണര്‍ കുഴിച്ചുവെന്നാണ് 2009-2013 ല്‍ ഒഎന്‍ജിസിയുടെ സമീപ ബ്ലോക്കുകളില്‍ നിന്ന് വരുമാനം നേടിയെന്നുമാണ് ഒഎന്‍ജിസിയുടെ ആരോപണം.
പ്രസ്തുത കെജി-ഡി6 ബ്ലോക്കിന്റെ ഓപ്പറേറ്റര്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. 60 ശതമാനവും ഇവരുടെതാണ്. 30 ശതമാനവും ബിപിയും 10 ശതമാനം നിക്കോ റിസോഴ്‌സുമാണ് കൈവശം വയ്ക്കുന്നത്. എന്നാല്‍ ഉത്പാദന പങ്കാളിത്ത കരാറില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് റിലയന്‍സ് വ്യക്തമാക്കുന്നത്. പ്രശ്‌നപരിഹാരത്തിനായി രണ്ട് കമ്പനികളും യുഎസ് ആസ്ഥാനമായുള്ള കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ ഡിഗോലിയര്‍ ആന്‍ഡ് മക്‌നോട്ടനെയാണ് നിയമിച്ചിരുന്നു.
11,000 കോടി രൂപയിലധികം വിലമതിക്കുന്ന പ്രകൃതിവാതകം ഒഎന്‍ജിസിയുടെ നിഷ്‌ക്രിയ കെജി ഫീല്‍ഡുകള്‍ക്ക് തൊട്ടടുത്തുള്ള റിലയന്‍സിന്റെ കെജി-ഡി6 ബ്ലോക്ക് വഴി റിലയന്‍സ് എടുത്തതായി ഡി ആന്‍ഡ് എം വ്യക്തമാക്കി.
കണ്‍സള്‍ട്ടന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 2015 ല്‍ ജസ്റ്റിസ് എപി ഷായുടെ കീഴില്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇത് റിലയന്‍സ് നടത്തുന്ന അന്യായമായ സമ്പുഷ്ടീകരണം കണക്കാക്കാനും ഒഎന്‍ജിസിക്കും സര്‍ക്കാരിനും നഷ്ടപരിഹാരം കണക്കാക്കാനും ശുപാര്‍ശ ചെയ്തിരുന്നു.