സൗദി അറേബ്യയില്‍ 3000 കോടിയുടെ ഓർഡർ കരസ്ഥമാക്കി ഇപിഐസി

Update: 2024-01-18 10:34 GMT

വെല്‍സ്പണ്‍ കോര്‍പ്പറേഷന്റെ അസോസിയേറ്റ് വിഭാഗമായ ഈസ്റ്റ് പൈപ്പ്‌സ് ഇന്റഗ്രേറ്റഡ് കമ്പനി ഫോര്‍ ഇന്‍ഡസ്ട്രിക്ക് (ഇപിഐസി) സൗദി അറേബ്യയില്‍ 3,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചു. സ്റ്റീല്‍ പൈപ്പുകള്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെ ഒരു ബില്യണ്‍ റിയാല്‍ (2,200 കോടി രൂപ) മൂല്യമുള്ള സലൈന്‍ വാട്ടര്‍ കണ്‍വേര്‍ഷന്‍ കോര്‍പ്പറേഷന് (എസ്ഡബ്ല്യുസിസി) സ്റ്റീല്‍ പൈപ്പുകള്‍ വിതരണം ചെയ്യുന്നതാണ് പുതിയ ഓര്‍ഡറുകള്‍ ലഭിച്ചിരിക്കുന്നത്.

സൗദി അറേബ്യന്‍ ഓയില്‍ കമ്പനിയായ അരാംകോ സ്റ്റീല്‍ പൈപ്പുകള്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള മറ്റൊരു ഓര്‍ഡറിന് അധിക നികുതി ഉള്‍പ്പെടെ 153 മില്യണ്‍ റിയാലിന്റെ (339 കോടി രൂപ) ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്.

അരാംകോയ്ക്ക് സ്റ്റീല്‍ പൈപ്പുകള്‍ ഇരട്ട ജോയിന്റിങ്ങിനും കോട്ടിങ്ങിനുമുള്ള ഓര്‍ഡറിന് മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെ 170 മില്യണ്‍ റിയാലിന് (377 കോടി രൂപ) മുകളിലാണ് മൂല്യമുള്ളത്. ഹെലിക്കല്‍ സബ്മെര്‍ജ്ഡ് ആര്‍ക്ക് വെല്‍ഡഡ് (എച്ച്എസ്എഡബ്ല്യു) പൈപ്പുകളുടെ സൗദി അറേബ്യയിലെ മുന്‍നിര നിര്‍മ്മാതാക്കളാണ് ഇപിഐസി.

വെല്‍സ്പണ്‍ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയാണ് വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഡബ്ല്യുസിഎല്‍). വലിയ പൈപ്പുകളുടെ ഏറ്റവും വലിയ ആഗോളതല നിര്‍മ്മാതാക്കളില്‍ ഒന്നാണ് ഈ കമ്പനി. കൂടാതെ ആറ് ഭൂഖണ്ഡങ്ങളിലും 50 രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

Tags:    

Similar News