ഡെയ്‌ലി ഹണ്ട് നവമാധ്യമമായ ' കൂ ' വിനെ ഏറ്റെടുക്കുന്നു

  • കൂ സ്ഥാപിതമായത് 2000-ത്തിലാണ്
  • നിക്ഷേപകരില്‍ നിന്ന് കൂ 60 ദശലക്ഷം ഡോളര്‍ സമാഹരിച്ചിട്ടുണ്ട്
  • ബെംഗളൂരു ആസ്ഥാനമായുള്ള ഡെയ്‌ലിഹണ്ട് 2010ല്‍ ആരംഭിച്ചതാണ്

Update: 2024-02-28 06:59 GMT

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമായ ഡെയ്‌ലിഹണ്ട് നവമാധ്യമമായ ' കൂ ' വിനെ ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ട്. മൂന്നാഴ്ചയ്ക്കുള്ളില്‍ കരാര്‍ അന്തിമമായേക്കും.

ബെംഗളുരു ആസ്ഥാനമായ ബോംബിനേറ്റ് ടെക്‌നോളജീസിന്റെ ഉടമസ്ഥതയിലുള്ള കൂ സ്ഥാപിതമായത് 2000-ത്തിലാണ്.

അപ്രമേയ രാധാകൃഷ്ണ, മായങ്ക് ബിദവത്ക എന്നിവരാണ് സഹസ്ഥാപകര്‍.

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് എന്ന പ്ലാറ്റ്‌ഫോമിന്റെ ഇന്ത്യന്‍ പതിപ്പ് എന്നാണ് കൂ വിന് നല്‍കിയിരിക്കുന്ന വിശേഷണം. ഇപ്പോള്‍ ഇന്ത്യയിലും ബ്രസീലിലുമാണ് കൂ പ്രവര്‍ത്തിക്കുന്നത്.

ടൈഗര്‍ ഗ്ലോബല്‍, ആക്‌സല്‍, ബ്ലൂം, മിറേ അസറ്റ് തുടങ്ങിയ നിക്ഷേപകരില്‍ നിന്ന് കൂ 60 ദശലക്ഷം ഡോളര്‍ സമാഹരിച്ചിട്ടുണ്ട്.

മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ സെന്‍സര്‍ ടവര്‍ പറയുന്നതനുസരിച്ച്, ' കൂ ' വിന്റെ പ്രതിമാസ ആക്ടീവ് യൂസര്‍ 2021 ജനുവരിയില്‍ 45 ലക്ഷത്തില്‍ നിന്ന് 2023 സെപ്റ്റംബറില്‍ 17 ലക്ഷമായി കുറഞ്ഞെന്നാണ്.

ബെംഗളൂരു ആസ്ഥാനമായുള്ള ഡെയ്‌ലിഹണ്ട് 2010ല്‍ ആരംഭിച്ചതാണ്. ഇത് ഒരു ന്യൂസ് അഗ്രഗേറ്റര്‍ ആപ്പ് ആണ്.

വീരേന്ദ്ര ഗുപ്ത സ്ഥാപിച്ചതാണ് ഡെയ്‌ലിഹണ്ട്. 14 ഭാഷകളില്‍ ലഭ്യമാണ്.

Tags:    

Similar News