രണ്ട് വര്‍ഷത്തിന് ശേഷം, 2021 -22 സാമ്പത്തിക വര്‍ഷത്തിലെ കോര്‍പറേറ്റ് നികുതി പിരിവ് ജിഡിപിയുടെ 3 ശതമാനത്തിലധികമായി. രാജ്യത്തെ കോര്‍പറേറ്റ് കമ്പനികളുടെ ലാഭ ക്ഷമതയിലുണ്ടായ പുരോഗതിയെയെയാണ് ഇത് സൂചിപ്പിക്കുന്നത്. ഉത്പന്നങ്ങളിലെയും സേവനങ്ങളിലെയും ഉയരുന്ന ഡിമാന്‍ഡ് ആണ് ഇതിനു കാരണം. എങ്കിലും 2018 -19 സാമ്പത്തിക വര്‍ഷത്തിലെ റെക്കോര്‍ഡ് വര്‍ധനയായ 3.51 ശതമാനം മറി കടക്കാന്‍ കഴിഞ്ഞിട്ടില്ല.
2021 -22 സാമ്പത്തിക വര്‍ഷത്തിലെ അറ്റ കോര്‍പറേറ്റ് നികുതി വരുമാനം 7.12 ലക്ഷം കോടി രൂപയായി. ജിഡിപി 236.64 ലക്ഷം കോടി രൂപയാണ്. കോര്‍പറേറ്റ് വരുമാനം ജിഡിപിയുടെ 3.01 ശതമാനമാണ്. കോര്‍പറേറ്റ് നികുതി വരുമാനത്തിന്റെ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന നികുതി വരുമാനം റിപ്പോര്‍ട്ട് ചെയ്തത് 2018-19 സാമ്പത്തിക വര്‍ഷത്തിലാണ്. 2018 -19 സാമ്പത്തിക വര്‍ഷത്തില്‍ അറ്റ കോര്‍പറേറ്റ് നികുതി വരുമാനം 6.63 ലക്ഷം കോടി രൂപയായിരുന്നു.
2019-20 സാമ്പത്തിക വര്‍ഷത്തില്‍, കോര്‍പറേറ്റ് നികുതി നിരക്കിലെ കുറവ് മൂലം നികുതി അനുപാതം 2.77 ശതമാനമായി കുറഞ്ഞിരുന്നു. 28 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. തുടര്‍ന്ന്, നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി ഗവണ്മെന്റ് പുതിയ നിര്‍മാണ യൂണിറ്റുകള്‍ക്കുള്ള കോര്‍പറേറ്റ് നികുതി നിരക്ക് 10 ശതമാനം കുറച്ചു.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ നികുതി വരുമാനം 5 .56 ലക്ഷം കോടി രൂപയായിരുന്നു. 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റു നികുതി ജി ഡി പിയുടെ 2 .31 ശതമാനമായി കുറഞ്ഞു.