കാര്‍ബണ്‍ ഫ്രീ പ്രൊജക്ട്; ഒരു ലക്ഷം കോടി നിക്ഷേപിക്കാന്‍ ഓഎന്‍ജിസി

  • 1 ലക്ഷം കോടി നിക്ഷേപം
  • ഐഓസി അടക്കമുള്ളവയുമായി സഹകരണം
  • ഊര്‍ജ്ജ ഉല്‍പ്പാദനവും കൂട്ടും

Update: 2023-05-29 13:00 GMT

ഇന്ധന,ഊര്‍ജ്ജ വ്യവസായങ്ങളില്‍ നിന്ന് കാര്‍ബണ്‍ പുറന്തള്ളുന്നത് പൂര്‍ണമായും ഒഴിവാക്കാന്‍ വന്‍കിട പദ്ധതി നടപ്പാക്കാന്‍ ഓഎന്‍ജിസി തയ്യാറെടുക്കുന്നു. 2038 ഓടെ കാര്‍ബണ്‍ പുറന്തള്ളുന്നത് പൂര്‍ണമായും അവസാനിപ്പിക്കാന്‍ സാധിക്കുന്ന എനര്‍ജി ട്രാന്‍സിഷന്‍ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് തീരുമാനം. ഐഓസി,ഹിന്ദുസ്ഥാന്‍ പെട്രോളിയം,ഗെയില്‍ ,ഭാരത് പെട്രോളിയം എന്നിവരോട് സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് ഓഎന്‍ജിസി ചെയര്‍മാന്‍ അരുണ്‍ കുമാര്‍ സിങ് പറഞ്ഞു.

സ്‌കോപ്പ് വണ്‍ ,സ്‌കോപ്പ് ടു എമിഷന്‍ എന്ന പേരില്‍ നടപ്പാക്കുന്ന പ്രൊജക്ടുകള്‍ 2038 ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പുന:രുപയോഗിക്കാവുന്ന സ്‌ത്രോസ്സുകളില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദനം കൂട്ടാനും പദ്ധതിയുണ്ട്്. 189 മെഗാവാട്ട് മുതല്‍ 1 ജിഗാവാട്ട് ആയി ഊര്‍ജ്ജ ഉല്‍പ്പാദനം 2030 ഓടെ സാധ്യമാകും. 5 ജിഗാവാട്ടിന്റെ പദ്ധതി രാജസ്ഥാനില്‍ നടപ്പാക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ ഓഎന്‍ജിസി തീരദേശ കാറ്റാടി ഫാം പ്രൊജക്ടും നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിത അമോണിയ പ്ലാന്റ് മംഗളുരുവില്‍ ആരംഭിക്കും. ഇതിന് ഒരു മില്യണ്‍ ടണ്ണാണ് ഒരു വര്‍ഷത്തെ ഉല്‍പ്പാദന ശേഷിയുണ്ടാകുക. ഇത്തരം എല്ലാ പ്രൊജക്ടുകള്‍ക്കും കൂടി ഒരു ലക്ഷം കോടി രൂപയാണ് നിക്ഷേപം വേണ്ടി വരിക.

2022-23ല്‍ എണ്ണ, വാതക ഉല്‍പ്പാദനം കുറയുന്ന സ്ഥിതിക്ക് പരിഹാരം കാണുകയാണ് കമ്പനി. ഇപ്പോള്‍ കിഴക്ക്, പടിഞ്ഞാറന്‍ തീരങ്ങളിലെ പദ്ധതികളിലൂടെ ഉല്‍പ്പാദനം ഉയര്‍ത്താന്‍ നോക്കുകയാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഇക്കഴിഞ്ഞ വര്‍ഷം 19.584 ദശലക്ഷം ടണ്‍ എണ്ണയാണ് ഉല്‍പ്പാദിപ്പിച്ചത്. മുന്‍വര്‍ഷം 19.545 മെട്രിക് ടണ്‍ ആയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഉല്‍പ്പാദനം 21.263 മെട്രിക് ടണ്‍ ഉല്‍പ്പാദിപ്പിക്കും. വരുന്ന വര്‍ഷഥം 21.525 മെട്രിക് ടണ്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാനും ഉദ്ദേശിക്കുന്നു. പ്രകൃതി വാതക ഉല്‍പ്പാദനം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20.636 ബില്യണ്‍ ക്യുബിക് മീറ്ററില്‍ നിന്ന് പുതിയ വര്‍ഷം 23.621 ബില്യണായി ഉയര്‍ത്താന്‍ വേണ്ട നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News