ബൈജൂസിന് ആല്‍ഫ നഷ്ടപ്പെട്ടേക്കും, ആശ്വാസമായി രഞ്ജന്‍ പൈ ആകാശിൽ നടത്തിയ നിക്ഷേപം

Update: 2023-11-11 06:55 GMT

ഇത് കയ്പ്പും, മധുരവും ഒരുപോലെ രുചിച്ച  ദീപാവലി ആണ്  ബൈജൂസിനു  ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടനുസരിച്ച് ധനകാര്യ ലക്ഷ്യത്തിനായി രൂപീകരിച്ച സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായ (എസ്പിവി) ബൈജൂസ് ആല്‍ഫയുടെ നിയന്ത്രണം ബൈജുവിന് നഷ്ടപ്പെട്ടേക്കും.  അമേരിക്കയിലെ  ഡെല്‍വെയറിലെ ഒരു ജഡ്ജ് പറഞ്ഞത് ബൈജുവിന് വായ്പ നല്‍കിയവര്‍ക്ക് 120 കോടി ഡോളര്‍ തിരികെ നല്‍കാനുണ്ടെന്നാണ്.

വായ്പാദാതാക്കളില്‍ റെഡ് വുഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എല്‍എല്‍സി, സില്‍വര്‍ പോയിന്റ് കാപിറ്റല്‍ എല്‍പി എന്നിവയുള്‍പ്പെടുന്നു. ഇവര്‍ക്ക് ബൈജുവിന്റെ സഹോദരനായ റിജു രവീന്ദ്രനെ ആല്‍ഫയുടെ ബോര്‍ഡംഗത്വത്തില്‍ നിന്നും നീക്കാന്‍ അവസരമുണ്ട്.

എന്തായാലും യുഎസ് കോടതി വിധിക്കു പിന്നാലെ പുറത്തു വന്ന മറ്റൊരു വാര്‍ത്ത് ബൈജുവിന് അല്‍പ്പം ആശ്വാസം പകരുന്നതാണ്. മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ രഞ്ജന്‍ പൈ ഡേവിഡ്‌സണ്‍ കെംപ്‌നറിന്റെ ബൈജൂസിലെ 1,400 കോടി രൂപയുടെ നിക്ഷേപം വാങ്ങാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബൈജൂസി ഡേവിഡ്‌സണ്‍ കെംപ്‌നറില്‍ നിന്നും 2,000 കോടി രൂപയുടെ വായ്പയാണ് എടുത്തത്. 2023 മേയില്‍ ഇത് ബൈജൂസിന്റെ അനുബന്ധ കമ്പനിയായ ആകാശ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനുമായി (എഇഎസ്എല്‍) ഇത് ബന്ധിപ്പിച്ചു.

ഇക്കാര്യങ്ങളെക്കുറിച്ച് ധാരണയുള്ളവര്‍ പറയുന്നത് രഞ്ജന്‍ പൈ എഇഎസ്എല്ലില്‍ നിക്ഷേപം നടത്തുന്നത് ഡേവിഡ്‌സണ്‍ കെംപ്‌നറിലെ വായ്പ തിരിച്ചടയ്ക്കാന്‍ ബൈജൂസിനെ സഹായിക്കുമെന്നാണ്. ട്യൂട്ടേറിയല്‍ ശൃംഖലയെ മുന്നോട്ട് നയിക്കാന്‍ ഈ പങ്കാളിത്തം കാരണമാകുമെന്നും പറയുന്നു.

ഫണ്ട് കണ്ടെത്താന്‍ കമ്പനി ബുദ്ധിമുട്ടിയതോടെ വായ്കള്‍ ബൈജൂസിന് ഒരു കുരുക്കായി മാറി. അതോടെ ഒരു കാലത്ത് 2200 കോടി ഡോളര്‍ മൂല്യമുണ്ടായിരുന്ന കമ്പനിയില്‍ നിന്നും നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതോടെ മൂല്യം ഇടിഞ്ഞു. അതിനൊപ്പം കരാര്‍ ലംഘിച്ചുവെന്ന് ആരോപച്ച് ബൈജു യുഎസിലെ നിക്ഷേപകരുമായി തര്‍ക്കത്തിലുമായി. ജൂണില്‍ 40 ദശലക്ഷം ഡോളര്‍ പലിശ നല്‍കാന്‍ ബൈജൂസ് വിസമ്മതിക്കുകയും അതേ ദിവസം ന്യൂയോര്‍ക്ക് കോടതിയില്‍ വായ്പാ ദാതാക്കള്‍ വ്യാജ കട പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് പറയുകയും ചെയ്തിരുന്നു.

Tags:    

Similar News