ബീറ്റലിന്റെ 97.1% ഓഹരികൾ സ്വന്തമാക്കി ഭാരതി എയര്‍ടെല്‍ സര്‍വീസസ്

  • ഏറ്റെടുക്കൽ ചെലവ് 669 കോടി രൂപയായാണ് കണക്കാക്കുന്നത്
  • പൂര്‍ണമായും പണത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഇടപാട്
  • 1999 മാർച്ച് 30 നാണ് ബീറ്റൽ ടെലിടെക് സ്ഥാപിതമായത്

Update: 2024-01-03 06:57 GMT

ഭാരതി എയർടെല്ലിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഭാരതി എയർടെൽ സർവീസസ്, മറ്റൊരു ഭാരതി ഗ്രൂപ്പ് കമ്പനിയായ ബീറ്റൽ ടെലിടെക്കിന്റെ 49.45 ലക്ഷം ഓഹരികൾ അല്ലെങ്കിൽ 97.1 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. ഏറ്റെടുക്കൽ ചെലവ് 669 കോടി രൂപയായാണ് കണക്കാക്കുന്നത്. 'മെയ്ക്ക് ഇൻ ഇന്ത്യ' നയത്തിന് അനുസൃതമായി ടെലികോം ഉൽപ്പന്നങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണ് ഈ ഏറ്റെടുക്കല്ലെന്നും എന്റർപ്രൈസ് ബിസിനസിന്‍റെ വിതരണ, സേവന ശേഷികള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതായും കമ്പനി പറയുന്നു. 

പൂര്‍ണമായും പണത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഇടപാടാണ് ഇതെന്ന് എക്സ്ചേഞ്ച് ഫയലിംഗില്‍ എയര്‍ടെല്‍ വ്യക്തമാക്കുന്നു. ഏറ്റെടുക്കലിന്‍റെ ഫലമായി ബീറ്റൽ കമ്പനിയുടെ ഉപസ്ഥാപനമായി മാറും.സെബി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് കരാര്‍ പൂര്‍ത്തിയാക്കുന്നത്. നിലവില്‍ ഭാരതി ഗ്രൂപ്പ് കമ്പനികളായ ഭാരതി എന്റർപ്രൈസസ് (ഹോൾഡിംഗ്) പ്രൈവറ്റ് ലിമിറ്റഡ്, ഭാരതി (ആർഎം) ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഭാരതി (ആർബിഎം) ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഭാരതി (എൽഎം) എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് മൊത്തമായി ബീറ്റലിൽ 97.1 ശതമാനം ഓഹരിയുണ്ട്.

1999 മാർച്ച് 30 നാണ് ബീറ്റൽ ടെലിടെക് സ്ഥാപിതമായത്. മികച്ച സാങ്കേതിക ശേഷികള്‍, ആഗോള ഒഇഎം-കളുമായുള്ള ബന്ധം, ധാരാളം ചാനൽ പങ്കാളികൾ, വിതരണക്കാർ, ചില്ലറ വ്യാപാരികൾ എന്നിവയെല്ലാം കമ്പനിക്കുണ്ട്.  ഐടി പെരിഫറലുകൾ, നെറ്റ്‌വർക്ക്, എന്റർപ്രൈസ് സൊല്യൂഷനുകൾ എന്നിവ മുതല്‍ ഫിക്സഡ് ലാൻഡ്‌ലൈനുകളും മൊബൈൽ ആക്‌സസറികളും വരെയുള്ള സാങ്കേതിക പരിഹാരങ്ങളും സേവനങ്ങളും രൂപകൽപ്പന ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും ഇത് ഏർപ്പെട്ടിരിക്കുന്നു.

അവായ, എച്ച്പി/പോളി, സാംസംഗ്, സീമെന്‍സ്, ക്യുഎസ്‍സി, റാഡ്‍വിന്‍ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ബ്രാൻഡുകൾക്ക് ബീറ്റൽ വിതരണം നടത്തുന്നുണ്ട്്

Tags:    

Similar News