150 ബോയിംഗ് ജെറ്റുകൾ കൂടി സ്വന്തമാക്കാനൊരുങ്ങി ആകാശ എയര്‍
- കരാര്‍ പ്രഖ്യാപനം സിവില്‍ ഏവിയേഷന്‍ ഇവന്റായ വിംഗ്‌സ് ഇന്ത്യയില്‍
- ഇന്ത്യയിലെ ഏറ്റവും പുതിയ എയര്‍ലൈനാണ് ആകാശ
- പൈലറ്റുമാരില്‍ പെട്ടെന്നുള്ള കൊഴിഞ്ഞ്‌പോക്ക് കുറഞ്ഞ സര്‍വ്വീസിന് കാരണമായി
ബജറ്റ് കരിയറായ ആകാശ എയര്‍ ഏകദേശം 150 ബോയിംഗ് 737 മാക്‌സ് നാരോ ബോഡി വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറാണ് പൂർത്തിയാക്കാൻ ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന വിപണിയിലെ സഞ്ചാരികളുടെ എണ്ണം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ ശ്രമമാണിതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണെന്നും, ജനുവരി 18 മുതല്‍ 21 വരെ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സിവില്‍ ഏവിയേഷന്‍ ഇവന്റായ വിംഗ്‌സ് ഇന്ത്യയില്‍ കരാര്‍ പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട്.
ഓഗസ്റ്റ് മാസത്തോടെ ആഴ്ചയില്‍ 1,000 സർവീസുകളാണ് ആകാശ എയര്‍ ലക്ഷ്യമിടുന്നത്. ഇന്‍ഡിഗോയുടെ 60 ശതമാനത്തിനും,ടാറ്റ ഗ്രൂപ്പ് എയര്‍ലൈന്‍സിന്റെ 26 ശതമാനത്തിനുമൊപ്പം, 2022ല്‍ പറക്കാന്‍ ആരംഭിച്ചതു മുതല്‍ കമ്പനി 4 ശതമാനം വിപണി വിഹിതം നേടിയെടുത്തിരുന്നു. ഏകദേശം രണ്ട് ഡസനോളം വിമാനങ്ങളുള്ള ഈ എയര്‍ലൈന്‍ നിലവില്‍ ആഭ്യന്തര സര്‍വ്വീസ് മാത്രമേ നടത്തുന്നുള്ളൂ.
കഴിഞ്ഞ വര്‍ഷം അതിന്റെ പൈലറ്റുമാരില്‍ പെട്ടെന്നുള്ള കൊഴിഞ്ഞ്‌പോക്ക് കുറഞ്ഞ സര്‍വ്വീസിന് കാരണമായി. ഇത് പിന്നീട് വിപണി വിഹിതം നഷ്ടപ്പെടുത്തി. ആഭ്യന്തരവും അന്തര്‍ദ്ദേശീയവുമായ വിപൂലീകരണമാണ് ആകാശയുടെ പുതിയ വിമാന ഓര്‍ഡര്‍ ലക്ഷ്യമിടുന്നത്. കൊവിഡിന് ശേഷം വിമാനയാത്രകള്‍ കുതിച്ചുയര്‍ന്നെങ്കിലും അത് കൂടൂതല്‍ ഉയര്‍ത്താനാണ് കമ്പനികള്‍ ശ്രമിക്കുന്നത്.
ജൂണില്‍ ഇന്‍ഡിഗോ 500 എയര്‍ബസ് നാരോബോഡി വിമാനങ്ങള്‍ക്കായി റെക്കോര്‍ഡ് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഈ വര്‍ഷം ആദ്യം എയര്‍ബസില്‍ നിന്നും ബോയിംഗില്‍ നിന്നും സംയുക്തമായി എയര്‍ ഇന്ത്യ 470 ജെറ്റുകള്‍ വാങ്ങി ആ റെക്കോര്‍ഡ് മറികടക്കുകയായിരുന്നു.
സ്‌പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ള അതിവേഗം വളരുന്ന ഇന്ത്യന്‍ വിപണിയില്‍ എയര്‍ബസിനേക്കാള്‍ പിന്നിലായ ബോയിംഗിന്റെ മറ്റൊരു വിജയമായിരിക്കും അകാശയുടെ ഓര്‍ഡര്‍.