അതിവേഗ ഇവി ചാര്‍ജിംഗിന് കൈകോര്‍ത്ത് ഹ്യുണ്ടായും ടാറ്റ പവറും

ഡെല്‍ഹി: രാജ്യത്തെ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളിലുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ക്കായി അതിവേഗ ചാര്‍ജിംഗ് സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ടാറ്റ പവറുമായി കൈകോര്‍ത്തതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അറിയിച്ചു. സഹകരണത്തിന് കീഴില്‍ ഹ്യുണ്ടായ്, ടാറ്റ പവര്‍ ഇസെഡ് ചാര്‍ജ് മൊബൈല്‍ ആപ്പ് വഴി എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജ് ചെയ്യുന്നതിനായി 29 നഗരങ്ങളിലെ 34 ഇവി ഡീലര്‍ഷിപ്പുകളില്‍ 60 കിലോവാട്ട് ഡിസി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇന്ത്യയുടെ കരുത്തുറ്റ ഇവി ഇക്കോസിസ്റ്റം സുഗമമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സുസ്ഥിര ഗതാഗതത്തെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാട് വര്‍ധിപ്പിക്കുന്നതിനും ടാറ്റ […]

Update: 2022-05-17 07:06 GMT

ഡെല്‍ഹി: രാജ്യത്തെ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളിലുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ക്കായി അതിവേഗ ചാര്‍ജിംഗ് സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ടാറ്റ പവറുമായി കൈകോര്‍ത്തതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അറിയിച്ചു. സഹകരണത്തിന് കീഴില്‍ ഹ്യുണ്ടായ്, ടാറ്റ പവര്‍ ഇസെഡ് ചാര്‍ജ് മൊബൈല്‍ ആപ്പ് വഴി എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജ് ചെയ്യുന്നതിനായി 29 നഗരങ്ങളിലെ 34 ഇവി ഡീലര്‍ഷിപ്പുകളില്‍ 60 കിലോവാട്ട് ഡിസി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

ഇന്ത്യയുടെ കരുത്തുറ്റ ഇവി ഇക്കോസിസ്റ്റം സുഗമമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സുസ്ഥിര ഗതാഗതത്തെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാട് വര്‍ധിപ്പിക്കുന്നതിനും ടാറ്റ പവറുമായി സഹകരിക്കുന്നതില്‍ കമ്പനിക്ക് സന്തോഷമുണ്ടെന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ ഉന്‍സൂ കിം പറഞ്ഞു. ഉപഭോക്താക്കള്‍ ഇവികള്‍ സ്വീകരിക്കുന്നത് വര്‍ധിക്കുന്നതിലൂടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്ന ദേശീയ ലക്ഷ്യം കൈവരിക്കുന്നതിന് ഇത്തരം തന്ത്രപരമായ പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പങ്കാളിത്തത്തിന്റെ ഭാഗമായി, ഹ്യൂണ്ടായ് ഇവി ഉടമകള്‍ക്ക് സപ്ലൈ മുതല്‍ ഇന്‍സ്റ്റലേഷന്‍ വരെ പ്രത്യേക താരിഫും എന്‍ഡ്-ടു-എന്‍ഡ് ഹോം ചാര്‍ജിംഗ് സൊല്യൂഷനുകളും വാഗ്ദാനം ചെയ്യും. ഹ്യുണ്ടായ് ഇപ്പോള്‍ രാജ്യത്ത് കോന ഇലക്ട്രിക് വില്‍ക്കുന്നുണ്ട്. ഈ വര്‍ഷം ഉത്സവ സീസണില്‍ IONIQ 5 അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. 2028 ഓടെ രാജ്യത്തെ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (ബിഇവി) ലൈനപ്പ് ആറ് മോഡലുകളായി വികസിപ്പിക്കുന്നതിന് 4,000 കോടി രൂപ നിക്ഷേപിക്കാന്‍ കമ്പനി ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുമായുള്ള തങ്ങളുടെ സഹകരണം ഇന്ത്യാ ഗവണ്‍മെന്റിന്റെ നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാനുമായി ഒത്തുചേരുന്നതാണെന്ന് ടാറ്റ പവര്‍ എംഡിയും സിഇഒയുമായ പ്രവീര്‍ സിന്‍ഹ പറഞ്ഞു.

 

Tags:    

Similar News