ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് മികച്ച ലാഭം, ഓഹരി വില ഉയർന്നു
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച ലാഭം നേടിയതിന് പിന്നാലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഓഹരികളില്‍ ബുധനാഴ്ച 3.94 ശതമാനം വര്‍ധന. എന്നാല്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആസ്റ്റര്‍ അറ്റ നഷ്ടവും രേഖപ്പെടുത്തിയിരുന്നു. 2021-22ല്‍ 96 കോടി രൂപയാണ് കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം. തൊട്ടുമുന്‍പുള്ള വര്‍ഷം 87 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്. നിലവില്‍ ആശുപത്രികളിലുള്ള സൗകര്യങ്ങള്‍ പരമാവധി വിപുലീകരിക്കുവാനും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുവാനും സാധിച്ചെന്ന് ആസ്റ്റര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് […]
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച ലാഭം നേടിയതിന് പിന്നാലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഓഹരികളില്‍ ബുധനാഴ്ച 3.94 ശതമാനം വര്‍ധന. എന്നാല്‍...
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച ലാഭം നേടിയതിന് പിന്നാലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഓഹരികളില്‍ ബുധനാഴ്ച 3.94 ശതമാനം വര്‍ധന. എന്നാല്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആസ്റ്റര്‍ അറ്റ നഷ്ടവും രേഖപ്പെടുത്തിയിരുന്നു. 2021-22ല്‍ 96 കോടി രൂപയാണ് കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം. തൊട്ടുമുന്‍പുള്ള വര്‍ഷം 87 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്.
നിലവില്‍ ആശുപത്രികളിലുള്ള സൗകര്യങ്ങള്‍ പരമാവധി വിപുലീകരിക്കുവാനും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുവാനും സാധിച്ചെന്ന് ആസ്റ്റര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പന്‍ പറഞ്ഞു.
"ഇന്ത്യയിലെ ഞങ്ങളുടെ ആശുപത്രി ശൃംഖലകള്‍ അതിവേഗം വളരുകയാണ്. ഓരോ പാദത്തിലും ഇവയിലെ ബെഡ്ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്. രാജ്യത്തെ പല ഭാഗങ്ങളിലേക്കും ബ്രൗണ്‍ഫീല്‍ഡ്, ലോ കാപെക്‌സ് എന്നീ വഴികളിലൂടെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. ഇത് ഞങ്ങള്‍ക്ക് മികച്ച റിട്ടേണ്‍ (ROI) തരികയും, പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ ഡയഗ്നോസ്റ്റിക്‌സ് വിഭാഗമായ ആസ്റ്റര്‍ ലാബ്‌സ് ഇപ്പോള്‍ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം, 131 സ്റ്റോറുകളുമായി ആസ്റ്റര്‍ ഫാര്‍മസി ഇന്ത്യയില്‍ മികച്ച വളര്‍ച്ച നേടുകയാണ്," ആസാദ് മൂപ്പന്‍ പറഞ്ഞു.