രാജൻ പെന്റൽ യെസ് ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർ

മൂന്ന് വർഷത്തേക്കുള്ള പെന്റലിന്റെ നിയമനത്തിന് റിസർവ് ബാങ്ക് അംഗീകാരം നൽകി.;

Update: 2023-02-04 10:56 GMT
രാജൻ പെന്റൽ യെസ് ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർ
  • whatsapp icon

മുംബൈ : യെസ് ബാങ്കിന്റെ റീട്ടെയിൽ പോർട്ടഫോളിയോയുടെ ഹെഡ് ആയിരുന്ന രാജൻ പെന്റൽ എക്‌സിക്യുട്ടീവ് ഡയറക്ടർ ആയി ചുമതലയേറ്റു.

ബാങ്കിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം വ്യാഴാഴ്ച മുതൽ മൂന്ന് വർഷത്തേക്കുള്ള പെന്റലിന്റെ നിയമനത്തിന് റിസർവ് ബാങ്ക് അംഗീകാരം നൽകി.

2015 മുതൽക്കാണ് പെന്റൽ യെസ് ബാങ്കിൽ പ്രവർത്തനമാരംഭിച്ചത്. ബ്രാഞ്ച് ബാങ്കിംഗ്, എൻആർഐ, എസ്എംഇ ബാംങ്കിംഗ്, റീട്ടെയിൽ കളക്ഷൻ, മാർക്കറ്റിംഗ് ആൻഡ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻ, ക്രെഡിറ്റ് കാർഡ് എന്നിവയുടെയെല്ലാം മേൽനോട്ടം വഹിച്ചിട്ടുണ്ട്. റീട്ടെയിൽ ഫ്രാഞ്ചൈസി കെട്ടിപ്പടുക്കുന്നതിൽ പെന്റൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ബാങ്കിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ പ്രശാന്ത് കുമാർ പറഞ്ഞു.

Tags:    

Similar News