പി എന്‍ വാസുദേവന്‍ ഇക്വിറ്റാസ് എംഡി ആയി തുടരും

ഡെല്‍ഹി: ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എംഡിയും, സിഇഒയുമായി വാസുദേവന്‍ പി എന്നിനെ വീണ്ടും നിയമിക്കാന്‍ ആര്‍ബിഐയുടെ അനുമതി. മേയ് മാസം ആദ്യം ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സ്ഥാപകനും സിഇഒയുമായ വാസുദേവന്‍ പി എന്‍ വേറെ ചില ലക്ഷ്യങ്ങള്‍ നിറവേറ്റാനായി ബാങ്കിന്റെ ചുമതലകളില്‍ നിന്നും പിന്‍മാറാന്‍ ആഗ്രഹിക്കുന്നെന്നും. തനിക്ക് പിന്‍ഗാമിയായി മറ്റൊരാളെ കണ്ടെത്തണമെന്നും അറിയിച്ചിരുന്നു. ഇതിനെതിരെ ബാങ്ക് ബോര്‍ഡ് ആര്‍ബിഐയെ സമീപിച്ചിരുന്നു. ഇതിനാണ് ഇന്നലെ ആര്‍ബിഐ അംഗീകാരം നല്‍കിയത്. 2007 ല്‍ ചെറുകിട ധനകാര്യ സ്ഥാപനമായി […]

Update: 2022-06-16 04:26 GMT

ഡെല്‍ഹി: ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എംഡിയും, സിഇഒയുമായി വാസുദേവന്‍ പി എന്നിനെ വീണ്ടും നിയമിക്കാന്‍ ആര്‍ബിഐയുടെ അനുമതി.

മേയ് മാസം ആദ്യം ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സ്ഥാപകനും സിഇഒയുമായ വാസുദേവന്‍ പി എന്‍ വേറെ ചില ലക്ഷ്യങ്ങള്‍ നിറവേറ്റാനായി ബാങ്കിന്റെ ചുമതലകളില്‍ നിന്നും പിന്‍മാറാന്‍ ആഗ്രഹിക്കുന്നെന്നും. തനിക്ക് പിന്‍ഗാമിയായി മറ്റൊരാളെ കണ്ടെത്തണമെന്നും അറിയിച്ചിരുന്നു. ഇതിനെതിരെ ബാങ്ക് ബോര്‍ഡ് ആര്‍ബിഐയെ സമീപിച്ചിരുന്നു. ഇതിനാണ് ഇന്നലെ ആര്‍ബിഐ അംഗീകാരം നല്‍കിയത്.

2007 ല്‍ ചെറുകിട ധനകാര്യ സ്ഥാപനമായി ആരംഭിച്ച കമ്പനി, 2016 ല്‍ ബാങ്കായി മാറുകയായിരുന്നു. ചുമതലകളില്‍ നിന്നും ഒഴിവാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും എന്നത്തേക്ക് മാറുമെന്ന് കമ്പനിയുടെ എംഡി കൂടിയായ വാസുദേവന്‍ പറഞ്ഞിരുന്നില്ല.

ഇന്നലെ ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരി വില 1.03 ശതമാനം താഴ്ന്ന് 38.60 രൂപയിലാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News