പ്രവർത്തന മികവിൽ യെസ് ബാങ്ക് അറ്റാദായം ഉയർന്നത് 123%

  • ജനുവരി-മാർച്ച് പാദത്തിൽ 451 കോടി രൂപയുടെ അറ്റാദായം
  • ബാങ്കിന്റെ അറ്റ പലിശ മാർജിനിൽ നേരിയ ഇടിവ് രേഖപ്പെടുത്തി
  • ഈ പാദത്തിലെ അറ്റ എൻപിഎ 0.6 ശതമാനമായി മെച്ചപ്പെട്ടു

Update: 2024-04-27 11:27 GMT

2024 സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ യെസ് ബാങ്ക് റിപ്പോർട്ട് ചെയ്തു. ജനുവരി-മാർച്ച് പാദത്തിൽ 451 കോടി രൂപയുടെ അറ്റാദായമാണ് യെസ് ബാങ്ക് രേഖപ്പെടുത്തിയത്. ഇത് മുൻവർഷത്തെ അറ്റാദായമായിരുന്ന 202 കോടി രൂപയെക്കാൾ 123 ശതമാനം ഉയർന്നതാണ്.

ബാങ്കിൻ്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) കഴിഞ്ഞ വർഷം ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 2.2 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി മെച്ചപ്പെട്ടു.  ഈ പാദത്തിലെ അറ്റ എൻപിഎ 0.6 ശതമാനമായി മെച്ചപ്പെട്ടു. മുൻ വർഷമിത് 0.80 ശതമാനമായിരുന്നു. നാലാം പാദത്തിൽ ബാങ്കിന്റെ  മൊത്തം സ്ലിപ്പേജുകൾ 1,356 കോടി രൂപയായി ഉയർന്നു, മുൻ പഥത്തിൽ ഇത് 1,233 കോടി രൂപയായിരുന്നു.

ബാങ്കിന്റെ ഈ കാലയളവിലെ അറ്റ പലിശ വരുമാനം (NII) 2153 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 2105 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2 ശതമാനം ഉയർന്നു.

ബാങ്കിന്റെ നെറ്റ് അഡ്വാന്സ്സ് 13.8 ശതമാനം ഉയർന്നതോടെ 2.27 ലക്ഷം കോടി രൂപയായി. മൊത്തം നിക്ഷേപം 22.5 ശതമാനം വർധിച്ച് 2.6 ലക്ഷം കോടി രൂപയിലെത്തി. സാമ്പത്തിക വർഷത്തിലെ കാസ (CASA) അനുപാതം 30.9 ശതമാനം. മുൻ വർഷത്തെ സമാന പാദത്തിൽ ഇത് 30.8 ശതമാനമായിരുന്നു.

ബാങ്കിന്റെ അറ്റ പലിശ മാർജിനിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. മുൻ വർഷത്തെ നാലാം പാദത്തിലെ 2.8 ശതമാനത്തിൽ നിന്ന് 2.4 ശതമാനമായി കുറഞ്ഞു.

എസ് ബാങ്ക് ഓഹരികൾ വെള്ളിയാഴ്ച്ച എൻഎസ്ഇ യിൽ 0.39 ശതമാനം ഉയർന്ന് 26.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News