വരുമാനത്തില്‍ നേരിയ നഷ്ടത്തോടെ വിപ്രോ; അറ്റാദായം 2,667.3 കോടി
- വരുമാനം മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 22,539.90 കോടി രൂപയില്‍ നിന്നും 22,515.90 കോടി രൂപയായി.
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 2,667.3 കോടി രൂപയുടെ സംയോജിത അറ്റാദായം രേഖപ്പെടുത്തി വിപ്രോ. മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 2,649.10 കോടി രൂപയില്‍ നിന്നും 0.70 ശതമാനമാണ് അറ്റാദായത്തില്‍ വര്‍ധന രേഖപ്പെടുത്തിയത്.
എന്നാല്‍, കമ്പനി വരുമാനത്തില്‍ 0.10 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. വരുമാനം മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 22,539.90 കോടി രൂപയില്‍ നിന്നും 22,515.90 കോടി രൂപയായി.
ഐടി സേവന വിഭാഗത്തില്‍ നിന്നുള്ള കമ്പനിയുടെ വരുമനം 2,713.3 ദശലക്ഷം ഡോളറാണ്. ഇത് പാദാടിസ്ഥാനത്തില്‍ 2.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
പാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ ലാര്‍ജ്ക്യാപ് ഐടി കമ്പനിയാണ് വിപ്രോ. മറ്റ് കമ്പനികളെ അപേക്ഷിച്ച് ഏറ്റവും ദുര്‍ബലമായ വളര്‍ച്ച രേഖപ്പെടുത്തിയതും വിപ്രോയാണ്. വരുന്ന പാദത്തില്‍ -3.5 ശതമാനം മുതല്‍ -1.5 ശതമാനം വരെ വരുമാന ഇടിവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
കമ്പനിയുടെ മൊത്തം ഡീല്‍ ബുക്കിംഗ് 3.8 ദശലക്ഷം ഡോളറിന്റേതായിരുന്നു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ ആറ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. വലിയ ഡീല്‍ ബുക്കിംഗ് 1.3 ദശലക്ഷം ഡോളറിന്റേതാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 79 ശതമാനവും ഉയര്‍ന്നു. വിപ്രോയുടെ ഓഹരികള്‍ ഇന്ന് 407.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ച്ചയിലെ ഉയര്‍ന്ന വില 443.60 രൂപയാണ്.