നെസ്‌ലെ ലാഭം 36% ഉയർന്നു

  • ലാഭവിഹിതം പ്രഖ്യാപിച്ച് നെസ്‌ലെ
  • 1:10 എന്ന അനുപാതത്തിൽ ഓഹരി വിഭജനം
;

Update: 2023-10-19 10:04 GMT
Nestle shares rise as Q3 net profit jumps 36% to Rs 908 crore; board approves stock split
  • whatsapp icon

2023  സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില് നെസ്‌ലെ ഇന്ത്യയുടെ സംയോജിത അറ്റാദായം 36 ശതമാനം ഉയർന്ന് 908 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിലിത് 668.3 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം  മുന്‍വർഷമിതേ കാലയളവിലെ 4,591 കോടി രൂപയിൽ നിന്ന് 9.6 ശതമാനം വർധിച്ച   5,036 കോടി രൂപയിലെത്തി. 

 നെസ്‌ലെയുടെ പാദത്തിലെ പ്രവർത്തനലാഭം 1,225 കോടി രൂപയായി. പ്രവർത്തനലാഭ മാർജിൻ 2 .20 ശതമാനം കുറഞ്ഞ് 24.3 ശതമാനമായി, കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലിത് 22.1 ശതമാനമായിരുന്നു. ആഭ്യന്തര വിൽപ്പനയിൽ 10.3 ശതമാനത്തിന്റെ വളർച്ചയും കമ്പനി രേഖപ്പെടുത്തി.

"ഞങ്ങൾ 5,000 കോടി രൂപയുടെ വിറ്റുവരവ് മറികടന്നു, ഇത് ആദ്യമായാണ് ഒരു പാദത്തിൽ 5000 കോടി മറികടക്കുന്നത്. ഇതൊരു ചരിത്രവും കൂടിയാണെന്ന് ," നെസ്‌ലെ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണൻ പറഞ്ഞു. 

ലാഭവിഹിതം പ്രഖ്യാപിച്ച് നെസ്‌ലെ 

 നെസ്‌ലെ ഇന്ത്യ  2023 വർഷത്തേക്ക് പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 140 രൂപയുടെ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം  പ്രഖ്യാപിച്ചു. ഈ ലാഭവിഹിതം 2023 നവംബർ 16-നോ അതിനു ശേഷമോ നൽകും,  റെക്കോർഡ് തീയതി നവംബർ ഒന്നാണ്.

ഇതോടൊപ്പം1:10 എന്ന അനുപാതത്തിൽ ഓഹരി വിഭജനത്തിന് നെസ്‌ലെ ബോർഡ് അംഗീകാരം നൽകി. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഓഹരി വിഭജനം നടക്കുന്നത്.

ഒക്ടോബർ 19 ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നെസ്‌ലെ ഓഹരി 817.05 ഉയർന്ന് 24080 രൂപയിൽ ക്ലോസ് ചെയ്തു.

Tags:    

Similar News