വാർത്ത വിഭാഗത്തിൽ പരസ്യം കുറഞ്ഞു; എൻഡിടിവിയുടെ ലാഭം 49.7 ശതമാനം ഇടിഞ്ഞു

  • നിലവിൽ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് കമ്പനി.
  • പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 9.44 ശതമാനം ഇടിഞ്ഞ് 105.37 കോടി രൂപയായി.
;

Update: 2023-02-08 09:19 GMT
ndtv consolated profit down
  • whatsapp icon

ഡെൽഹി: ഡിസംബറിൽ അവസാനിച്ച പാദത്തിൽ പ്രമുഖ മീഡിയ കമ്പനിയായ എൻ ഡി ടി വിയുടെ (ന്യൂ ഡൽഹി ടെലിവിഷൻ ലിമിറ്റഡ്) അറ്റാദായം 49.76 ശതമാനം കുറഞ്ഞ് 15.05 കോടി രൂപയായി. കഴിഞ്ഞ വര്ഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 29.96 കോടി രൂപയായിരുന്നു. നിലവിൽ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് കമ്പനി.

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 9.44 ശതമാനം ഇടിഞ്ഞ് 116.36 കോടി രൂപയിൽ നിന്ന് 105.37 കോടി രൂപയായി.

വാർത്ത വിഭാഗത്തിൽ പരസ്യ ഉപഭോഗം കുറച്ചതാണ് ലാഭം കുറയുന്നതിന് കാരണമായതെന്ന് എൻഡിടിവി പ്രസ്താവനയിൽ പറഞ്ഞു.

കമ്പനിയുടെ ചെലവ് 4.93 ശതമാനം വർധിച്ച് 88.27 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 84.12 കോടി രൂപയായിരുന്നു.

കമ്പനിയുടെ ഓഹരി വിപണിയിൽ 1.89 ശതമാനം നേട്ടത്തിൽ 221 രൂപയിലാണ് വ്യാപാരം ചെയുന്നത്.

Tags:    

Similar News