ഹിമാദ്രിയുടെ അറ്റാദായത്തില്‍ 33ശതമാനം വര്‍ധന

  • ഇബിഐടിഡിഎ 29 ശതമാനം ഉയര്‍ന്ന് 201 കോടി രൂപയായി
  • ബിര്‍ള ടയേഴ്സ് ലിമിറ്റഡിലെ നിക്ഷേപം മികവ് പുലര്‍ത്തുന്നതായി കമ്പനി സിഇഒ

Update: 2024-10-16 12:34 GMT

ഹിമാദ്രി സ്പെഷ്യാലിറ്റി കെമിക്കല്‍ ലിമിറ്റഡ് 2024 സെപ്റ്റംബര്‍ 30-ന് അവസാനിച്ച പാദത്തില്‍ അറ്റാദായം 33 ശതമാനം ഉയര്‍ന്ന് 134 കോടി രൂപയായി. രണ്ടാം പാദത്തിലെ വരുമാനം 1,135 കോടി രൂപയായി. ഇബിഐടിഡിഎ ഈ പാദത്തില്‍ 29.1 ശതമാനം ഉയര്‍ന്ന് 201 കോടി രൂപയായി.

കമ്പനിയുടെ ബാലന്‍സ് ഷീറ്റ് 255 കോടി രൂപ പോസിറ്റീവ് ക്യാഷ് ബാലന്‍സ് ഉപയോഗിച്ച് മികച്ച രീതിയില്‍ തുടരുന്നതായി ട്ട ഹിമാദ്രി സ്‌പെഷ്യാലിറ്റി കെമിക്കല്‍ ലിമിറ്റഡിന്റെ സിഎംഡിയും സിഇഒയുമായ അനുരാഗ് ചൗധരി പറഞ്ഞു.

'2024 ഒക്ടോബറില്‍ ഞങ്ങളുടെ ആദ്യത്തെ ലിക്വിഡ് കല്‍ക്കരി ടാര്‍ പിച്ചിന്റെ കയറ്റുമതി വിജയകരമായി പൂര്‍ത്തിയാക്കിയത് ആഗോള വിപണികള്‍ക്ക് വഴിയൊരുക്കുന്നു,' കമ്പനിയുടെ കയറ്റുമതി നാഴികക്കല്ല് എടുത്തുകാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ മൂലധന ചെലവ് പദ്ധതികള്‍ ചൗധരി കൂടുതല്‍ വിശദീകരിച്ചു. 'ബിര്‍ള ടയേഴ്സ് ലിമിറ്റഡിലെ ഞങ്ങളുടെ നിക്ഷേപങ്ങള്‍ നന്നായി പുരോഗമിക്കുകയാണ്. ഞങ്ങളുടെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങള്‍ അധിക മൂലധനച്ചെലവ് ആസൂത്രണം ചെയ്തിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

Tags:    

Similar News