ചുവപ്പിൽ നിന്ന് കറുപ്പിലേക്ക് ഡൽഹിവേരി; അറ്റാദായം 11.7 കോടി രൂപ
- വരുമാനം 13 ശതമാനം ഉയർന്നു
- കയറ്റുമതിയുടെ അളവ് 201 ദശലക്ഷമായി ഉയർന്നു.
ലോജിസ്റ്റിക്‌സ് കമ്പനിയായ ഡൽഹിവേരി നടപ്പ് വർഷത്തെ ഡിസംബർ പാദത്തിൽ 11.7 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷത്തെ സമാന പാദത്തിൽ കമ്പനി 196 കോടി രൂപയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയത്. മുൻ പാദത്തിൽ 103 കോടി രൂപയുടെ അറ്റ നഷ്ടവും. കമ്പനിയുടെ വരുമാനം 13 ശതമാനം ഉയർന്ന് 2,194 കോടി രൂപയയി. മുൻ പാദത്തിലെ വരുമാനം 1,941 കോടി രൂപയായിരുന്നു.
മൂന്നാം പാദത്തിൽ എബിറ്റ്ഡയ്ക്ക് (EBITDA) മുമ്പുള്ള കമ്പനിയുടെ വരുമാനം 183 കോടി രൂപ ഉയർന്ന് 109 കോടി രൂപയായി. മുൻ വർഷം കമ്പനി 72 കോടി രൂപയുടെ നഷ്തമാണ് എബിറ്റ്ഡയിൽ രേഖപ്പെടുത്തിയത്. കമ്പനിയുടെ എക്‌സ്‌പ്രസ് പാഴ്‌സൽ ഷിപ്പ്‌മെൻ്റുകൾ മുൻ വർഷത്തേക്കാളും 18 ശതമാനം വളർച്ച റിപ്പോർട്ട് ചെയ്തു. കയറ്റുമതിയുടെ 2023 സാമ്പത്തിക വർഷത്തിലെ 170 ദശലക്ഷത്തിൽ നിന്ന് 201 ദശലക്ഷമായി ഉയർന്നു.
വെള്ളിയാഴ്ച ബിഎസ്ഇയിൽ ഡെൽഹിവെറി ഓഹരികൾ 0.75 ശതമാനം ഉയർന്ന് 472.9 രൂപയിൽ ക്ലോസ് ചെയ്തു. ഫെബ്രുവരി 2-ന് ബിഎസ്ഇയിൽ ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വിലയായി 478.70 രൂപയിലെത്തി. വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ 22.99 ശതമാനമാണ് ഉയർന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ ഓഹരികൾ 54.54 ശതമാനം നേട്ടം നൽകി.