നാലാം പാദത്തിൽ കാസ്ട്രോൾ ഇന്ത്യ അറ്റാദായം 193 കോടി രൂപ; മൊത്തം ലാഭം 815 കോടി

  • കലണ്ടർ വർഷമാണ് കമ്പനി പിന്തുടരുന്നത്
  • നാലാം പാദത്തിൽ കമ്പനിയുടെ ലാഭം 193 കോടി രൂപയായി.

Update: 2023-02-14 07:06 GMT

മുംബൈ: ഡിസംബർ പാദത്തിൽ കാസ്ട്രോൾ ഇന്ത്യയുടെ നികുതി കിഴിച്ചുള്ള ലാഭം 193 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 189 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. കമ്പനി കലണ്ടർ വർഷമാണ് പിന്തുടരുന്നത്.

പ്രവർത്തങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷം സമാന പാദത്തിൽ രേഖപ്പെടുത്തിയ 1,091 കോടി രൂപയിൽ നിന്ന് 8 ശതമാനം വർധിച്ച് 1,176 കോടി രൂപയായി.

2022 വർഷത്തിൽ നികുതി കിഴിച്ചുള്ള ലാഭം 758 കോടി രൂപയിൽ നിന്ന് 8 ശതമാനം ഉയർന്ന് 815 കോടി രൂപയായി.

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 14 ശതമാനം ഉയർന്ന് 4,192 കോടി രൂപയിൽ നിന്ന് 4,774 കോടി രൂപയായി.

ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടം മൂലം ഉയർന്ന ഫോറെക്സ്, നാണയപെരുപ്പ സമ്മർദ്ദങ്ങൾ 2022 ൽ എണ്ണയുടെയും മറ്റും ചെലവ് വർധിക്കുന്നതിന് കാരണമായി. സമയ ബന്ധിതമായി കൃത്യമായ വില നിർണയം സ്വീകരിക്കുന്നത് വഴി വോളിയവും മാർജിനും സന്തുലിതമാക്കി അടിസ്ഥാന വളർച്ച കൈവരിച്ചു.

നാലാം പാദത്തിൽ മൊബിലിറ്റി സൊല്യൂഷൻസുമായുള്ള പങ്കാളിത്തത്തോടെ സേവനങ്ങളൂം പരിപാലന ശൃംഖലയും ശക്തിപ്പെടുത്തുകയും ബ്രാൻഡുകളെ വിപുലീകരിക്കുകയും ചെയ്തുവെന്ന് കാസ്ട്രോൾ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ സന്ദീപ് സാംഗ്വാൻ പറഞ്ഞു.

Tags:    

Similar News