പൊതു മേഖലാ ബാങ്കുകളിലെ ഒന്നാമനായി ബാങ്ക് ഓഫ് മഹാരാഷ്ട്ര

  • 2024 സാമ്പത്തിക വര്‍ഷത്തില്‍ 15.66 ശതമാനവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാം സ്ഥാനം നിലനിര്‍ത്തി.
  • നിക്ഷേപ സമാഹരണത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മുന്നേറ്റം
  • അസറ്റ് ക്വാളിറ്റിയില്‍ എസ്ബിഐയും കുതിപ്പ് കാഴ്ച്ചവച്ചു.

Update: 2024-05-22 10:40 GMT

ഭൂരിഭാഗം വായ്പാ ദാതാക്കളും ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുമ്പോള്‍ പൊതുമേഖലാ ബാങ്കുകളില്‍ മൊത്തം ബിസിനസ്, നിക്ഷേപ സമാഹരണത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി.

പൊതുമേഖല ബാങ്കുകളുടെ പ്രസിദ്ധീകരിച്ച സാമ്പത്തിക കണക്കുകള്‍ പ്രകാരം പൂനെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര മൊത്തം ആഭ്യന്തര ബിസിനസില്‍ 15.94 ശതമാനം വര്‍ധന രേഖപ്പെടുത്തി.

നിക്ഷേപ സമാഹരണത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ 15.66 ശതമാനവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാം സ്ഥാനം നിലനിര്‍ത്തി.

കുറഞ്ഞ നിരക്കിലുള്ള കാസ നിക്ഷേപങ്ങളുടെ കാര്യത്തില്‍, ബാങ്ക് ഓഫ് മഹാരാഷ്ട്ര 52.73 ശതമാനവുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.

അസറ്റ് ക്വാളിറ്റിയില്‍, ബാങ്ക് ഓഫ് മഹാരാഷ്ട്രയും എസ്ബിഐയും യഥാക്രമം 1.88 ശതമാനവും 2.24 ശതമാനവുമായി ഏറ്റവും കുറഞ്ഞ മൊത്ത നിഷ്‌ക്രിയ ആസ്തി റിപ്പോര്‍ട്ട് ചെയ്തു. മൂലധന പര്യാപ്തത അനുപാതത്തില്‍, 17.38 ശതമാവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്നത്.


Tags:    

Similar News