ചരക്ക് അളവ് വർധിച്ചു; അദാനി പോർട്ട്‌സിൻ്റെ അറ്റാദായം 65% ഉയർന്നു

  • വരുമാനം 44.58 ശതമാനം ഉയർന്നു
  • എബിറ്റ്ഡ മുൻ വർഷത്തേക്കാളും 59 ശതമാനം വർധിച്ചു
  • എക്കാലത്തെയും ഉയർന്ന ത്രൈമാസ കാർഗോ അളവായ 108.6 എംഎംടി കൈവരിച്ചു

Update: 2024-02-01 12:17 GMT

നടപ്പ് വർഷത്തെ മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ അദാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ (എ പി എസ് ഇ ഇസഡ്)  സംയോജിത അറ്റാദായം 65 ശതമാനം ഉയർന്ന് 2,208 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തെ സമാന പദത്തിൽ ഇത് 1,336.51 കോടി രൂപയായിരുന്നു. മുൻ പദത്തെക്കാളും അറ്റാദായം 25.35 ശതമാനം ഉയർന്നു.

നടപ്പ് സാമ്പത്തിക വർഷത്തെ ഒൻപത് മാസങ്ങളിലെ അറ്റാദായം മുൻ വർഷത്തേക്കാളും 43 ശതമാനം ഉയർന്ന് 4,252 കോടി രൂപയിത്തി.

കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള സംയോജിത വരുമാനം 44.58 ശതമാനം ഉയർന്ന് 6,920.10 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ വർഷമിത് 4,786.17 കോടി രൂപയായിരുന്നു. എബിറ്റ്ഡ (EBITDA) മുൻ വർഷത്തേക്കാളും 59 ശതമാനം വർധിച്ച് 4,293 കോടി രൂപയായി.

മൂന്നാം പാദത്തിൽ, കമ്പനി എക്കാലത്തെയും ഉയർന്ന ത്രൈമാസ കാർഗോ അളവായ 108.6 എംഎംടി  കൈവരിച്ചു. കമ്പനിയുടെ പ്രധാന തുറമുഖമായ മുന്ദ്ര എക്കാലത്തെയും ഉയർന്ന പ്രതിമാസ വോളിയം രേഖപ്പെടുത്തിയിരുന്നു. 2023 നവംബറിൽ അദാനി ഇൻ്റർനാഷണൽ കണ്ടെയ്‌നർ ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡ് (CT-3) ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിമാസ കണ്ടെയ്‌നർ വോളിയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

കമ്പനിയുടെ ആഭ്യന്തര ചരക്ക് വളർച്ച ഇന്ത്യയുടെ വളർച്ചാ നിരക്കിനേക്കാളും 2.5 ഇരട്ടി കൂടുതലാണെന്ന് കമ്പനി അറിയിച്ചു. ഒൻപത് ആഭ്യന്തര തുറമുഖങ്ങളും ടെർമിനലുകളും നടപ്പ് സാമ്പത്തിക വർഷത്തെ ഒൻപത് മാസത്തിൽ എക്കാലത്തെയും ഉയർന്ന ചരക്ക് അളവ് രേഖപ്പെടുത്തി.

ഞങ്ങളുടെ ആദ്യത്തെ തുറമുഖമായ മുന്ദ്ര 25 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കി. APSEZ അതിൻ്റെ എക്കാലത്തെയും ഉയർന്ന വരുമാനം, എബിറ്റ്ഡ, കാർഗോ വോളിയം എന്നിവയോടെ കമ്പനിയുടെ എക്കാലത്തെയും ശക്തമായ മൂന്നാം പാദഫലവും, മികച്ച 9 മാസ ഫലവും രേഖപ്പെടുത്തിയെന്ന് APSEZ സിഇഒ അശ്വനി ഗുപ്ത പറഞ്ഞു.

എ പി എസ് ഇ ഇസഡ് ഓഹരികൾ എൻഎസ്ഇ യിൽ ഇന്ന് 1.08 ശതമാനം ഉയർന്ന് 1,220.75 രൂപയിൽ ക്ലോസ് ചെയ്തു.

Tags:    

Similar News