അദാനി ഗ്രീൻ അറ്റാദായം 149% വർധിച്ചു 372 കോടി

23 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ അറ്റാദായത്തെക്കാൾ 149 ശതമാനം ഉയർന്നതാണിത്.;

Update: 2023-10-30 10:26 GMT
adani green net profit rs372 crore
  • whatsapp icon

അദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊർജ സ്ഥാപനമായ അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ സെപ്റ്റംബർ പാദത്തിൽ ഏകീകൃത അറ്റാദായം 372 കോടിയായി വർധിച്ചു. 23 സാമ്പത്തിക വർഷത്തിന്റെ ഇതേ കാലയളവിലെ അറ്റാദായത്തെക്കാൾ 149 ശതമാനം ഉയർന്നതാണിത്. കമ്പനിയുടെ ഏകീകൃത മൊത്ത വരുമാനം രണ്ടാം പാദത്തിൽ മുൻ വർഷത്തെ ഇതേ കാലയളവിലെ 1,684 കോടി രൂപയിൽ നിന്ന് 53.7 ശതമാനം ഉയർന്ന് 2,589 കോടി രൂപയായി.

സൗരോർജ്ജം, കാറ്റ്, ഹൈബ്രിഡ് പോർട്ട്‌ഫോളിയോകളിലുടനീളമുള്ള ശക്തമായ ശേഷി കൂട്ടിച്ചേർക്കലിന്റെയും മെച്ചപ്പെട്ട സിയുഎഫിന്റെയും പിന്തുണയിൽ ഒരു വർഷം മുമ്പുള്ള ഊർജ്ജ വിൽപ്പനയിൽ നിന്ന് 87 ശതമാനത്തിന്റെ വളർച്ചയിൽ 5,737 ദശലക്ഷം യൂണിറ്റിലേക്ക് എത്തിയതായും കമ്പനി അറിയിച്ചു.

212 മെഗാവാട്ട് ശേഷി കൂട്ടിയ രാജസ്ഥാനിൽ രണ്ടാ൦ പാദത്തിൽ സൗരോർജ്ജം വിൽപന 11 ശതമാനം വർധിച്ച് 2,576 ദശലക്ഷം യൂണിറ്റായാതായി കമ്പനി അറിയിച്ചു. ഗുജറാത്തിൽ 230 മെഗാവാട്ട് ശേഷി കൂട്ടിയതിനാൽ കാറ്റാടി ഊർജ്ജ വിൽപ്പന 157 ശതമാനം ഉയർന്നതായും കമ്പനി കൂട്ടിച്ചേർത്തു.

ഫലങ്ങൾക്ക് ശേഷം, ഉച്ചയ്ക്ക് 3:00 ഓടെ ബിഎസ്ഇയിൽ അദാനി ഗ്രീൻ എനർജിയുടെ ഓഹരികൾ 5.38 ശതമാനം ഉയർന്ന് 922 രൂപയിൽ വ്യാപാരം നടത്തുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ, സെൻസെക്‌സ് ബെഞ്ച്മാർക്കിൽ 4 ശതമാനം ഇടിവുണ്ടായപ്പോൾ, അദാനി ഗ്രീനിന്റെ സ്റ്റോക്ക് 19 ശതമാനം ഇടിഞ്ഞു.

Tags:    

Similar News