37 കോടിയുടെ മൂലധന ഫണ്ടിംഗ് നേടി മലയാളി സ്റ്റാര്‍ട്ടപ്പ് ടൂള്‍ജെറ്റ് Malayalam startup Tooljet gets capital funding of 37 crores

  • കോഴിക്കോട് സ്വദേശി നവനീത് 2021 ഏപ്രിലിലാണ് ടൂള്‍ജെറ്റിന് തുടക്കംകുറിച്ചത്

Update: 2023-02-04 13:15 GMT

മലയാളി പികെ നവനീതിന്റെ നേതൃത്വത്തിലുള്ള ടൂള്‍ജെറ്റ് സ്റ്റാര്‍ട്ടപ്പ് 37 കോടി രൂപയുടെ മൂലധന ഫണ്ടിംഗ് നേടി. നെക്സസ് വെഞ്ച്വര്‍ പാര്‍ട്ട്ണേഴ്സിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ റൗണ്ടില്‍ ജനുവരി കാപിറ്റല്‍, റേഷ്യോ വെഞ്ച്വേഴ്സ്, ബെറ്റര്‍ കാപ്പിറ്റല്‍ എന്നീ നിക്ഷേപസ്ഥാപനങ്ങളും ഏതാനും ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്സും പങ്കാളികളായി.

കോഴിക്കോട് സ്വദേശി നവനീത് 2021 ഏപ്രിലിലാണ് ടൂള്‍ജെറ്റിന് തുടക്കംകുറിച്ചത്. കാര്യമായ എഞ്ചിനിയറിംഗ് പരിജ്ഞാനമില്ലാതെ തന്നെ കമ്പനികള്‍ക്ക് ഇന്റേണല്‍ ഡാറ്റ ഉപയോഗിച്ച് വെബ് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്ന ഡവലപ്പേഴ്സ് ടൂളാണ് ഈ സ്റ്റാര്‍ട്ടപ്പ് ഒരുക്കുന്നത്. സൗജന്യ ഓപണ്‍സോഴ്സ് അധിഷ്ഠിത സോഫ്റ്റ് വെയറും കമ്പനി ഒരുക്കുന്നുണ്ട്.

ഒരുവര്‍ഷം മുമ്പ് 11.25 കോടി രൂപ സമാഹരിച്ചിരുന്നു. നവനീത് 2015ല്‍ പഠനകാലത്ത് മൊബിയോ പുഷ് എന്ന പേരില്‍ ഒരു സംരംഭം തുടങ്ങിയിരുന്നു. പിന്നീട് ഇതിനെ ഫ്രഷ് വര്‍ക്സ് ഏറ്റെടുത്തു. ഇടവേളയ്ക്ക് ശേഷമാണ് ടൂള്‍ജെറ്റിന് തുടക്കംകുറിച്ചത്. ജീവനക്കാരുടെ എണ്ണം കൂട്ടാനാണ് സമാഹരിക്കുന്ന തുക വിനിയോഗിക്കുകയെന്ന് സിഇഒ നവനീത് പറയുന്നു.

Tags:    

Similar News