ബിഇഎംഎല്‍ സ്വകാര്യവല്‍ക്കരണത്തിനായി സര്‍ക്കാര്‍ സാമ്പത്തിക ബിഡ്ഡുകള്‍ ക്ഷണിക്കും

ഡെല്‍ഹി:  ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍) സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള സാമ്പത്തിക ബിഡ്ഡുകള്‍ സര്‍ക്കാര്‍ ക്ഷണിക്കാന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Update: 2022-08-29 06:54 GMT
ഡെല്‍ഹി: ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍) സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള സാമ്പത്തിക ബിഡ്ഡുകള്‍ സര്‍ക്കാര്‍ ക്ഷണിക്കാന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഈ മാസം ആദ്യം ബിഇഎംഎല്ലിന്റെ ഭൂമിയും നോണ്‍-കോര്‍ ആസ്തികളും ബിഇഎംഎല്‍ ലാന്‍ഡ് അസറ്റ്സിലേക്ക് മാറ്റാന്‍ അനുമതി നല്‍കിയിരുന്നു. ബിഇഎംഎല്ലിന്റെ ഓരോ ഓഹരിപങ്കാളികള്‍ക്കും ബിഇഎംഎല്‍ ലാന്‍ഡ് അസറ്റ്‌സിലെ ഓഹരികള്‍ ലഭിക്കും.
സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകും. ഡ്രാഫ്റ്റ് ഷെയര്‍ പര്‍ച്ചേഴ്സ് എഗ്രിമെന്റും ഈ സമയത്തോടെ അന്തിമമാകും. ഈ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ബിഇഎംഎല്ലിന്റെ വില്‍പ്പനയ്ക്കുള്ള സാമ്പത്തിക ബിഡ്ഡുകള്‍ ക്ഷണിക്കും. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മാനേജ്മെന്റ് നിയന്ത്രണത്തോടൊപ്പം ബിഇഎംഎല്ലിന്റെ 26 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ പ്രാഥമിക ബിഡ്ഡുകള്‍ ക്ഷണിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന് ഒന്നിലധികം താല്‍പ്പര്യ പത്രങ്ങള്‍ (ഇഒഐകള്‍) ലഭിച്ചു.
പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലില്‍ സര്‍ക്കാരിന് നിലവില്‍ 54.03 ശതമാനം ഓഹരിയുണ്ട്. നിലവിലെ വിപണി വിലയനുസരിച്ച് സര്‍ക്കാര്‍ ബിഇഎംഎല്ലിന്റെ 26 ശതമാനം ഓഹരി വിറ്റാല്‍ ഏകദേശം 2000 കോടി രൂപ ലഭിക്കും. 2016-ല്‍, കമ്പനിയുടെ മാനേജ്മെന്റ് നിയന്ത്രണ കൈമാറ്റത്തോടൊപ്പം ഓഹരി വിറ്റഴിക്കലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതുവരെ, 65,000 കോടി രൂപയുടെ മുഴുവന്‍ വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ സര്‍ക്കാര്‍ 24,544 കോടി രൂപ സമാഹരിച്ചു.
Tags:    

Similar News