കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പദ്ധതികള്‍
- പ്രത്യേക കശുവണ്ടി പുനരുജ്ജീവന പദ്ധതിക്ക് 30 കോടി രൂപയും അനുവദിച്ചു
- കേരള കശുമാവ് കൃഷി വികസന ഏജന്‍സിക്ക് 6.5 കോടി രൂപയും നീക്കിവച്ചതായി ധനമന്ത്രി പറഞ്ഞു
- കേരള കാഷ്യു ബോര്‍ഡിന് റിവോള്‍വിംഗ് ഫണ്ടായി 40.81 കോടി രൂപയും വകയിരുത്തി
കശുവണ്ടി മേഖലയ്ക്കായി 53.36 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്. കശുവണ്ടി വ്യവസായത്തേയും തൊഴിലാളികളേയും സഹായിക്കുന്നതിനായുള്ള പ്രത്യേക കശുവണ്ടി പുനരുജ്ജീവന പദ്ധതിക്ക് 30 കോടി രൂപയും അനുവദിച്ചു. പരമ്പരാഗത വ്യവസായമായ കശുവണ്ടി മേഖലയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റുമെന്നാണ് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചത്.
ആഭ്യന്തര അസംസ്‌കൃത കശുവണ്ടിയുടെ ഉത്പാദനം ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കേരള കശുമാവ് കൃഷി വികസന ഏജന്‍സിക്ക് 6.5 കോടി രൂപയും നീക്കിവച്ചതായി ധനമന്ത്രി പറഞ്ഞു. ഇ്ന്ത്യയില്‍ നിന്നും വിദേശത്തു നിന്നും അസംസ്‌കൃത കശുവണ്ടി ശേഖരിച്ച് കേരളത്തിലെ കശുവണ്ടി വ്യവസായ മേഖലയ്ക്ക് വിതരണം നടത്തുന്നതിനു വേണ്ടി രൂപീകരിച്ച സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയ കേരള കാഷ്യു ബോര്‍ഡിന് റിവോള്‍വിംഗ് ഫണ്ടായി 40.81 കോടി രൂപയും വകയിരുത്തി.
ചെറുതും ഇടത്തരവുമായ കശുവണ്ടി ഫാക്ടറി യൂണിറ്റുകളുടെ പുനരുദ്ധാരണത്തിനും നഷ്ടപ്പെട്ട വരുമാന മാര്‍ഗം പുനഃസ്ഥാപിക്കുന്നതിനുമായി 2 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.