സാമ്പത്തിക അച്ചടക്കം ലക്ഷ്യമിട്ട് കേന്ദ്ര ബജറ്റ് ഒരുങ്ങുന്നു

  • നീക്കത്തിന് കാരണം ഇന്ത്യയുടെ ഉയര്‍ന്ന പൊതു കടവും ധനക്കമ്മിയും
  • പൊതുകടവും ജി.ഡി.പി.യും തമ്മിലുള്ള അനുപാതത്തില്‍ ഗണ്യമായ വര്‍ധന
  • ധനകമ്മി 4.9 ശതമാനത്തില്‍

Update: 2025-01-13 12:26 GMT

കേന്ദ്രബജറ്റ് ചെലവ് നിയന്ത്രണത്തിലും സാമ്പത്തിക അച്ചടക്കത്തിലും കേന്ദ്രീകരിക്കുമെന്ന് റിപ്പോര്‍ട്ട്. നീക്കത്തിന് കാരണം ഇന്ത്യയുടെ ഉയര്‍ന്ന പൊതു കടവും ധനക്കമ്മിയുമാണെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ പൊതുകടവും ജി.ഡി.പി.യും തമ്മിലുള്ള അനുപാതത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തിലും ആ പ്രവണത തുടര്‍ന്നു. ധനകമ്മി 4.9 ശതമാനത്തിലുമാണ്. ഇവ നിയന്ത്രിത പരിധിയില്‍ എത്തിക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക.

ധനക്കമ്മി ജിഡിപിയുടെ 4.4-4.6% ആയി കുറയ്ക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. എന്നാല്‍ അത്തരം നടപടി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ക്ഷേമ പദ്ധതികള്‍ക്ക് വിഹിതം ഉയര്‍ത്താനുള്ള സാധ്യതയും ഗോള്‍ഡ്മാന്‍ സാക്‌സ് ചൂണ്ടികാണിക്കുന്നുണ്ട്.

2047 വരെയുള്ള ദീര്‍ഘകാല സാമ്പത്തിക നയങ്ങളില്‍ ഇവ ഉള്‍പ്പെടാം. ഇതിനായി തൊഴിലവസരം സൃഷ്ടിക്കല്‍, എംഎസ്എംഇകള്‍ക്കുള്ള വായ്പ, ഗ്രാമീണ ഭവന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഭക്ഷ്യ വില കയറ്റം കുറയ്ക്കുന്നതിന് ഭക്ഷ്യസംഭരണം പോലുള്ള പദ്ധതി വിഹിതത്തിലും വര്‍ധന വരുത്തിയേക്കുമെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് വ്യക്തമാക്കി.  

Tags:    

Similar News