മെറ്റ ഇന്ത്യ മേധാവി അജിത് മോഹന്‍ രാജിവെച്ചു

ഡെല്‍ഹി: ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളുടെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യയിലെ മേധാവിയും, മലയാളിയുമായ അജിത് മോഹന്‍ രാജി വച്ചു. ഫെബ്രുവരിയോടെ മറ്റൊരു സാമൂഹ്യ മാധ്യമവും, മെറ്റയുടെ പ്രധാന എതിരാളിയുമായ സ്‌നാപ്പിന്റെ ഏഷ്യ പസിഫിക് മേഖലയിലെ പ്രസിഡന്റായി അജിത് മോഹന്‍ ചുമതലയേല്‍ക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ നാല് വര്‍ഷമായി അജിത് മോഹന്‍ മെറ്റയുടെ ചുമതല വഹിക്കുന്നു. മുന്‍പ് സ്റ്റാര്‍ ടിവി നെറ്റ് വര്‍ക്കില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ആയും എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായും സ്ഥാനമേറ്റിരുന്ന അദ്ദേഹം […]

Update: 2022-11-04 02:58 GMT

ഡെല്‍ഹി: ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളുടെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യയിലെ മേധാവിയും, മലയാളിയുമായ അജിത് മോഹന്‍ രാജി വച്ചു. ഫെബ്രുവരിയോടെ മറ്റൊരു സാമൂഹ്യ മാധ്യമവും, മെറ്റയുടെ പ്രധാന എതിരാളിയുമായ സ്‌നാപ്പിന്റെ ഏഷ്യ പസിഫിക് മേഖലയിലെ പ്രസിഡന്റായി അജിത് മോഹന്‍ ചുമതലയേല്‍ക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ നാല് വര്‍ഷമായി അജിത് മോഹന്‍ മെറ്റയുടെ ചുമതല വഹിക്കുന്നു.

മുന്‍പ് സ്റ്റാര്‍ ടിവി നെറ്റ് വര്‍ക്കില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ആയും എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായും സ്ഥാനമേറ്റിരുന്ന അദ്ദേഹം പിന്നീട് അവരുടെ തന്നെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാറിന്റെ പ്രസിഡന്റ് ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്. അതിനുശേഷം 2019 ലാണ് ഫേസ്ബുക്കിലേക്ക് എത്തിയത്.

ഇന്ത്യ, ഓസ്‌ട്രേലിയ,ന്യൂ സിലന്‍ഡ്, ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ, ഇന്‍ഡോനേഷ്യ, കൊറിയ എന്നിവിടങ്ങളിലെ സ്‌നാപ്പിന്റെ പ്രവര്‍ത്തനങ്ങളെയാകും അജിത് മോഹന്‍ നയിക്കുകയെന്ന് സ്‌നാപ്പിന്റെ സി ഇ ഒ ഇവാന്‍ സ്പീഗല്‍ വ്യക്തമാക്കി. നിലവില്‍ സ്‌നാപ്പിന് 100 ദശലക്ഷം ഉപഭോക്താക്കളുണ്ട്.
എറണാകുളം ഏലൂര്‍ സ്വദേശിയാണ് അജിത് മോഹന്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സിംഗപ്പൂരില്‍ നിന്ന് ബിരുദവും, വിവിധ വിദേശ സര്‍വകലാശാലകളില്‍ നിന്ന് ഉന്നത ബിരുദങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

Tags:    

Similar News