1677.48 കോടി രൂപയുടെ ലാഭം നേടി അദാനി പോര്‍ട്ട്‌സ്
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ അദാനി പോര്‍ട്ട്‌സിന്റെ കണ്‍സോളിഡേറ്റഡ് ലാഭം 68.54 ശതമാനം ഉയര്‍ന്ന് 1,677.48 കോടി രൂപയായി. വരുമാനം 33 ശതമാനം വര്‍ധിച്ച് 5,210 കോടി രൂപയായിട്ടുണ്ട്. കമ്പനിയുടെ കാര്‍ഗോ ഇനത്തിലുള്ള വരുമാനം 15 ശതമാനം നേട്ടത്തോടെ 86.6 ദശലക്ഷം മെട്രക് ടണ്ണായി. എബിറ്റ്ഡ 31 ശതമാനം ഉയര്‍ന്ന് 3,260 കോടി രൂപയിലേക്കുമെത്തി. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അദാനി പോര്‍ട്ട്‌സിന്റെ കാര്‍ഗോയില്‍ നിന്നുള്ള വരുമാനം പോര്‍ട്ട് എബിറ്റ്ഡയുടെ 24 ശതമാനം ഉയര്‍ന്നു. ലോജിസ്റ്റിക്സ് ബിസിനസില്‍ […];

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ അദാനി പോര്‍ട്ട്‌സിന്റെ
കണ്‍സോളിഡേറ്റഡ് ലാഭം 68.54 ശതമാനം ഉയര്‍ന്ന് 1,677.48 കോടി രൂപയായി. വരുമാനം 33 ശതമാനം വര്‍ധിച്ച് 5,210 കോടി രൂപയായിട്ടുണ്ട്.
കമ്പനിയുടെ കാര്‍ഗോ ഇനത്തിലുള്ള വരുമാനം 15 ശതമാനം നേട്ടത്തോടെ 86.6 ദശലക്ഷം മെട്രക് ടണ്ണായി. എബിറ്റ്ഡ 31 ശതമാനം ഉയര്‍ന്ന് 3,260 കോടി രൂപയിലേക്കുമെത്തി.
2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അദാനി പോര്‍ട്ട്‌സിന്റെ കാര്‍ഗോയില്‍ നിന്നുള്ള വരുമാനം പോര്‍ട്ട് എബിറ്റ്ഡയുടെ 24 ശതമാനം ഉയര്‍ന്നു. ലോജിസ്റ്റിക്സ് ബിസിനസില്‍ നിന്നുള്ള എബിറ്റ്ഡ 57 ശതമാനവും ഉയര്‍ന്നു. കാര്‍ഗോ വരുമാന വളര്‍ച്ചയില്‍ ഏറ്റവും കാര്യമായ സംഭാവന നല്‍കിയത് ഡ്രൈ കാര്‍ഗോയാണ് (18 ശതമാനം വര്‍ധനവ്), പിന്നാലെ കണ്ടെയിനര്‍ കാര്‍ഗോ (5 ശതമാനവും) വര്‍ധിച്ചു.
മുന്ദ്ര ഒഴികെയുള്ള തുറമുഖങ്ങളിലെ വരുമാനം 14 ശതമാനം വളര്‍ന്നപ്പോള്‍, മുന്ദ്രയുടെ വളര്‍ച്ചാ നിരക്ക് 7.5 ശതമാനം ആയിരുന്നു; മുന്ദ്ര ഇതര തുറമുഖങ്ങള്‍ കാര്‍ഗോ വിഭാഗത്തില്‍ 54 ശതമാനം സംഭാവന ചെയ്തിട്ടുണ്ട്.