ടാറ്റാ പവറിന്റെ അറ്റാദായം 85% വര്‍ധിച്ച് 935.18 കോടി രൂപയായി

ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ ടാറ്റാ പവറിന്റെ അറ്റാദായത്തില്‍ (കണ്‍സോളിഡേറ്റഡ്) 85 ശതമാനം വര്‍ധന. ഇക്കാലയളവില്‍ 935.18 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. വരുമാനത്തില്‍ മികച്ച വര്‍ധനയുണ്ടായിട്ടുണ്ടെന്നും കമ്പനിയുടെ അറിയിപ്പിലുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 505.66 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയതെന്നും ബിഎസ്ഇ ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ ടാറ്റാ പവറിന്റെ വരുമാനം 14,181.07 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേപാദത്തില്‍ 10,187.33 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. തുടര്‍ച്ചയായ പന്ത്രണ്ടാം […]

Update: 2022-10-28 07:00 GMT

ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ ടാറ്റാ പവറിന്റെ അറ്റാദായത്തില്‍ (കണ്‍സോളിഡേറ്റഡ്) 85 ശതമാനം വര്‍ധന. ഇക്കാലയളവില്‍ 935.18 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. വരുമാനത്തില്‍ മികച്ച വര്‍ധനയുണ്ടായിട്ടുണ്ടെന്നും കമ്പനിയുടെ അറിയിപ്പിലുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 505.66 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയതെന്നും ബിഎസ്ഇ ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ ടാറ്റാ പവറിന്റെ വരുമാനം 14,181.07 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേപാദത്തില്‍ 10,187.33 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. തുടര്‍ച്ചയായ പന്ത്രണ്ടാം പാദത്തിലും കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭത്തില്‍ വര്‍ധനയുണ്ട്.

ബാധ്യതകള്‍ അടച്ചുതീര്‍ക്കുന്നതിനായി ടാറ്റാ പവര്‍ 320 ദശലക്ഷം ഡോളര്‍ വായ്പകളിലൂടെ സമാഹരിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സസ്റ്റെയിനബിള്‍ ലിങ്ക്ഡ് ലോണ്‍സ് (എസ്എല്‍എല്‍) വഴിയാണ് പണ ലഭ്യത ഉറപ്പാക്കിയത്. സാധാരണ വായ്പകളേക്കാള്‍ 0.25 ശതമാനം കുറവിലാണ് എസ്എല്‍എല്‍ വായ്പകള്‍ ലഭിക്കുക. എല്‍എല്‍എല്‍ വായ്പകള്‍ എടുത്ത് കൂടിയ പലിശയുള്ള വായ്പകള്‍ അടച്ച് തീര്‍ക്കുന്നതിന് ഇവ ഉപകാരപ്പെടും. മൂന്ന് വര്‍ഷത്തെ കാലാവധിയിലാണ് വായ്പ ലഭിച്ചിരിക്കുന്നത്.

Tags:    

Similar News