രാജ്യത്തെ വൈദ്യുതി ഉപഭോഗം കുതിക്കുന്നു
- ശൈത്യകാല ആരംഭത്തില്‍ വൈദ്യുതി ഉപയോഗം കുറയുമെങ്കിലും വാണിജ്യ, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ അത് വര്‍ധിപ്പിച്ചേക്കും
- മെയ് മാസത്തില്‍ വൈദ്യുതി ആവശ്യകത 250 ജിഗാവാട്ട് എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു
ഒരു വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഒക്ടോബറില്‍ ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം ഒരു ശതമാനം വര്‍ധിച്ച് 140.47 ബില്യണ്‍ യൂണിറ്റായി ഉയര്‍ന്നു. 2022 ഒക്ടോബറിലെ 113.94 ബില്യണ്‍ യൂണിറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വൈദ്യുതി ഉപഭോഗം 22 ശതമാനം വര്‍ധിച്ച് 139.44 ബിയു ആയിരുന്നു.
ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന സപ്ലൈ (പവര്‍ ഡിമാന്‍ഡ് മീറ്റ്) 2024 ഒക്ടോബറില്‍ 219.22 ജിഗാവാട്ട് ആയി കുറഞ്ഞു. ഈ വര്‍ഷം മെയ് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 250 ജിഗാവാട്ട് എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. ഇതിനുമുമ്പുള്ള എക്കാലത്തെയും ഉയര്‍ന്ന പവര്‍ ഡിമാന്‍ഡ് 243.27 ജിഗാവാട്ട് 2023 സെപ്റ്റംബറിലാണ് രേഖപ്പെടുത്തിയത്.
മെയ് മാസത്തില്‍ പകല്‍ സമയത്ത് 235 ജിഗാ വാട്ടും വൈകുന്നേരം 225 ജിഗാവാട്ടും ജൂണില്‍ ഇത് പകല്‍ സമയത്ത് 240 ജിഗാ വാട്ടും വൈകുന്നേരം 235 ജിഗാ വാട്ടും ആയിരിക്കുമെന്ന് ഈവര്‍ഷമാദ്യം വൈദ്യുതി മന്ത്രാലയം പ്രവചിച്ചിരുന്നു.
ഈ വേനല്‍ക്കാലത്ത് പരമാവധി വൈദ്യുതി ആവശ്യം 260 ജിഗാവാട്ടില്‍ എത്തുമെന്നും മന്ത്രാലയം കണക്കാക്കുന്നു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2024 ഒക്ടോബര്‍ ദശാബ്ദങ്ങളിലെ ഏറ്റവും ചൂടേറിയതാണെന്ന് ചൂണ്ടിക്കാട്ടി. ഒക്ടോബറിലെ പീക്ക് പവര്‍ ഡിമാന്‍ഡ് കുറയുന്നത് ശൈത്യകാലത്തിന്റെ ആരംഭത്തിന്റെ ഫലമാണ് കാണിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. പ്രത്യേകിച്ച് എയര്‍ കണ്ടീഷണറുകള്‍, ഡെസേര്‍ട്ട് കൂളറുകള്‍ തുടങ്ങിയ തണുപ്പിക്കല്‍ ഉപകരണങ്ങളുടെ ഉപയോഗം ഉത്തരേന്ത്യയില്‍ കുറയുന്നതാണ് ഇതിനു കാരണം.
എന്നിരുന്നാലും, വാണിജ്യ, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വരും ദിവസങ്ങളിലും വൈദ്യുതിയുടെയും ഉപഭോഗത്തിന്റെയും ആവശ്യം സ്ഥിരമായി തുടരുമെന്ന് അവര്‍ പറഞ്ഞു.