ഇപിസി ബിസിനസിനെ പുതിയ വിഭാഗമാക്കി റിലയൻസ്

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ ഐ എൽ ) അവരുടെ എഞ്ചിനീറിങ് പ്രോക്ക്യുർമെൻറ് ആൻഡ് കൺസ്ട്രക്ഷൻ (ഇപിസി) ബിസിനസിനെ പുന:ക്രമീകരിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കമ്പനി തങ്ങളുടെ ഇൻഫ്രാസ്‌ട്രെച്ചർ സ്ഥാപനമായ റിലയൻസ് പ്രോജെക്ടസ് ആൻഡ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സർവീസസ് ലിമിറ്റഡിനെ (RPPMSL) റിലയൻസിന്റെ വേറൊരു വിഭാഗമാക്കും. ഈ പുന:ക്രമീകരണത്തിലൂടെ കൂടുതൽ ഇപിസി കേന്ദ്രീകൃതമായ സ്ഥാപനം പടുത്തുയർത്തുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലെ ഇപിസി വിവിധ സ്ഥാപങ്ങളിലായി വ്യാപിച്ചിരിക്കുന്നു. എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, പ്രോജക്ട് മാനേജ്‌മെന്റ്, കൺസ്ട്രക്ഷൻ എന്നിവയിൽ വൈദഗ്ദ്ധ്യം തെളിയിച്ച […]

Update: 2022-10-24 02:00 GMT

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ ഐ എൽ ) അവരുടെ എഞ്ചിനീറിങ് പ്രോക്ക്യുർമെൻറ് ആൻഡ് കൺസ്ട്രക്ഷൻ (ഇപിസി) ബിസിനസിനെ പുന:ക്രമീകരിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കമ്പനി തങ്ങളുടെ ഇൻഫ്രാസ്‌ട്രെച്ചർ സ്ഥാപനമായ റിലയൻസ് പ്രോജെക്ടസ് ആൻഡ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സർവീസസ് ലിമിറ്റഡിനെ (RPPMSL) റിലയൻസിന്റെ വേറൊരു വിഭാഗമാക്കും.

ഈ പുന:ക്രമീകരണത്തിലൂടെ കൂടുതൽ ഇപിസി കേന്ദ്രീകൃതമായ സ്ഥാപനം പടുത്തുയർത്തുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലെ ഇപിസി വിവിധ സ്ഥാപങ്ങളിലായി വ്യാപിച്ചിരിക്കുന്നു.

എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, പ്രോജക്ട് മാനേജ്‌മെന്റ്, കൺസ്ട്രക്ഷൻ എന്നിവയിൽ വൈദഗ്ദ്ധ്യം തെളിയിച്ച 4,000 എഞ്ചിനീയർമാർ ആർഐഎല്ലിൽ പ്രവർത്തിക്കുന്നുണ്ട്. ഒപ്പം ആർപിപിഎംഎസ്എല്ലിന് 20,000 പ്രൊഫഷണലുകളുടെ ഒരു ടീമും ഉണ്ട്. ഇത് ഇനിയും റിലയൻസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി തുടരുമെന്നതിനാൽ ഇപ്പോൾ ഓഹരികളൊന്നും ഇഷ്യൂ ചെയ്യുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.

ആർ ഐ എല്ലിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 4,45,375 കോടി രൂപയുടെ വിറ്റുവരവാണ്‌ ഉണ്ടായത്. ഇ പി സി ക്കും ആർപിപിഇഎല്ലിനും ചേർന്ന് 43,071 കോടി രൂപയുടെ വിറ്റുവരവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പുന:ക്രമീകരണത്തിനു ശേഷമുള്ള പുതിയ ഇപിസി സംരംഭം, പ്രധാനപ്പെട്ട ഓഫ്‌ഷോർ ലൊക്കേഷനുകളിൽ ഇപിസി സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുകയും അന്താരാഷ്ട്രവൽക്കരണത്തെ സുഗമമാക്കുകയും ചെയ്യും. യുഎസിലെയും ദുബായിലെയും കമ്പനിയുടെ നിലവിലുള്ള അനുബന്ധ സ്ഥാപനങ്ങളുമായി ഇത് യോജിപ്പിക്കും. സിംഗപ്പൂരിലെയും യുകെയിലെയും പുതിയ അനുബന്ധ സ്ഥാപനങ്ങളും ഇത് സംയോജിപ്പിക്കും.

Tags:    

Similar News