സീയുടെ 1,396 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ച് വിദേശ നിക്ഷേപകര്‍

ഡെല്‍ഹി: നിക്ഷേപ സ്ഥാപനമായ ഇന്‍വെസ്‌കോയും ഒഎഫ്‌ഐ ഗ്ലോബല്‍ ചൈനയും മറ്റ് സ്ഥാപനങ്ങളും ചേര്‍ന്ന് സീ എന്റര്‍ടൈന്‍മെന്റിന്റെ (ZEEL) 5.51 ശതമാനം ഓഹരികള്‍ 1,396 കോടി രൂപയ്ക്ക് വിറ്റഴിച്ചു. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) ലഭ്യമായ വിവരങ്ങള്‍ പ്രകാരം കമ്പനിയുടെ മൊത്തം 5,29,35,068 ഓഹരികള്‍ ഓഹരിയൊന്നിന് 263.7 രൂപ നിരക്കില്‍ വിറ്റഴിച്ചു.

Update: 2022-10-19 06:01 GMT

ഡെല്‍ഹി: നിക്ഷേപ സ്ഥാപനമായ ഇന്‍വെസ്‌കോയും ഒഎഫ്‌ഐ ഗ്ലോബല്‍ ചൈനയും മറ്റ് സ്ഥാപനങ്ങളും ചേര്‍ന്ന് സീ എന്റര്‍ടൈന്‍മെന്റിന്റെ (ZEEL) 5.51 ശതമാനം ഓഹരികള്‍ 1,396 കോടി രൂപയ്ക്ക് വിറ്റഴിച്ചു. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) ലഭ്യമായ വിവരങ്ങള്‍ പ്രകാരം കമ്പനിയുടെ മൊത്തം 5,29,35,068 ഓഹരികള്‍ ഓഹരിയൊന്നിന് 263.7 രൂപ നിരക്കില്‍ വിറ്റഴിച്ചു. ഒഎഫ്‌ഐ ഗ്ലോബല്‍ ചൈനയും ഇന്‍വെസ്‌കോ നിയന്ത്രിക്കുന്ന ഇന്‍വെസ്‌കോ ഡെവലപ്പിംഗ് മാര്‍ക്കറ്റ്സ് ഫണ്ട്, ഇന്‍വെസ്‌കോ എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ഇക്വിറ്റി ട്രസ്റ്റ്, എംഎംഎല്‍ സ്ട്രാറ്റജിക് എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ഫണ്ട്, ഇന്‍വെസ്‌കോ എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ഇക്വിറ്റി ട്രസ്റ്റ് എന്നീ ഫണ്ടുകളും ചേര്‍ന്ന് 5.46 ശതമാനം ഓഹരികള്‍ വിറ്റു.

കൂടാതെ പസഫിക് സെലക്ട് ഫണ്ടിന്റെ പിഎഫ് എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ഫണ്ടും എമര്‍ജിംഗ് മാര്‍ക്കറ്റുകളും സീ എന്റര്‍ടൈന്‍മെന്റിന്റെ ഓഹരികള്‍ വിറ്റു. ജൂണ്‍ പാദത്തിന്റെ അവസാനത്തില്‍ ഒഎഫ്‌ഐ ഗ്ലോബല്‍ ചൈന കമ്പനിയുടെ 10.14 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. വിവിധ മ്യൂച്വല്‍ ഫണ്ടുകളും വിദേശ നിക്ഷേപകരും ഇന്‍ഷുറന്‍സ് കമ്പനികളും ഓഹരികള്‍ വാങ്ങിയിരുന്നു. ആദിത്യ ബിര്‍ള സണ്‍ ലൈഫ്്, ടാറ്റ, ബറോഡ ബിഎന്‍പി പാരിബാസ്, എഡല്‍വീസ്, ഫ്രാങ്ക്ലിന്‍ ടെമ്പിള്‍ട്ടണ്‍, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ബോഫ സെക്യൂരിറ്റീസ്, കോപ്താല്‍ മൗറീഷ്യസ് ഇന്‍വെസ്റ്റ്മെന്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Tags:    

Similar News