ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് ഫണ്ടുമായി ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്
ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് ഫണ്ട് അവതരിപ്പിച്ച് ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്. ഈ ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലോജസ്റ്റിക്‌സ് മേഖലകളില്‍ നിക്ഷേപം നടത്താം. ഇന്ന് ആരംഭിക്കുന്ന ന്യൂ ഫണ്ട് ഓഫര്‍ ഒകഗ്‌ടോബര്‍ 18 നാണ് അവസാനിക്കുന്നത്. ഈ ഫണ്ട് മാനേജ് ചെയ്യുന്നത് ഡെയ്‌ലിന്‍ പിന്റോയാണ്. 'വേഗത്തിലുള്ള നഗരവത്കരണം വ്യക്തിഗത വാഹന ആവശ്യങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമായി. അതോടൊപ്പം ലോജിസ്റ്റിക്‌സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലയില്‍ ലാഭ വളര്‍ച്ചയും വരുമാന വളര്‍ച്ചയും കാര്യമായി ഉയർന്നിട്ടുണ്ട്. അതുകൊണ്ട് വരും വര്‍ഷങ്ങളിലും ഈ […]
ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് ഫണ്ട് അവതരിപ്പിച്ച് ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്. ഈ ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലോജസ്റ്റിക്‌സ് മേഖലകളില്‍ നിക്ഷേപം നടത്താം. ഇന്ന് ആരംഭിക്കുന്ന ന്യൂ ഫണ്ട് ഓഫര്‍ ഒകഗ്‌ടോബര്‍ 18 നാണ് അവസാനിക്കുന്നത്. ഈ ഫണ്ട് മാനേജ് ചെയ്യുന്നത് ഡെയ്‌ലിന്‍ പിന്റോയാണ്.
'വേഗത്തിലുള്ള നഗരവത്കരണം വ്യക്തിഗത വാഹന ആവശ്യങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമായി. അതോടൊപ്പം ലോജിസ്റ്റിക്‌സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലയില്‍ ലാഭ വളര്‍ച്ചയും വരുമാന വളര്‍ച്ചയും കാര്യമായി ഉയർന്നിട്ടുണ്ട്.
അതുകൊണ്ട് വരും വര്‍ഷങ്ങളിലും ഈ പുരോഗതി പ്രതീക്ഷിക്കാനാകുമെന്നാണ്,' ഐഡിഎഫ്‌സിയുടെ സിഇഒ വിശാല്‍ കപൂര്‍ അഭിപ്രായപ്പട്ടത്.
ഉയര്‍ന്ന മൂലധന ശേഷി, മറ്റു കമ്പനികളുമായി താരതമ്യം ചെയ്യുമ്പേള്‍ മൂല്യത്തിലുണ്ടാകുന്ന ഉയര്‍ച്ച, ശക്തമായ ബിസിനസ് മോഡല്‍, ഉയര്‍ന്ന പ്രവര്‍ത്തന ലാഭം, ഓഹരിയുടമകള്‍ക്കായി മികച്ച മൂല്യം സൃഷ്ടിക്കല്‍ എന്നിവയെല്ലാം കണക്കാക്കിയാണ് ഫണ്ട് ഹൗസ് കമ്പനികളെ തെരഞ്ഞെടുക്കുന്നത്.