'ഒരു ലോഡ്' അതിഥികളെ കയറ്റാവുന്ന കണ്ടെയ്‌നര്‍ കല്യാണമണ്ഡപം: ട്വീറ്റുമായി ആനന്ദ് മഹീന്ദ്ര

പഞ്ചനക്ഷത്ര കല്യാണമണ്ഡപങ്ങള്‍ ആവോളം ഉള്ള നാട്ടില്‍ പണച്ചാക്കുകള്‍ക്ക് വിവാഹം ഉത്സമാക്കുക എന്നത് അത്ര ശ്രമകരമായ ഒന്നല്ല. എന്നാല്‍ നുള്ളിപ്പെറുക്കി സൂക്ഷിച്ചുവെച്ച പണം കൊണ്ട് മംഗല്യസ്വപ്നം പൂവണിയിക്കണമെന്ന് ആഗ്രഹിക്കുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് സന്തോഷം പകരുന്ന ഒരു ആശയമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഏതാനും ദിവസം മുന്‍പ് ട്വീറ്റ് ചെയ്തത്. ഒരു കണ്ടെയ്നര്‍ ലോറി അത്യുഗ്രനൊരു വിവാഹ മണ്ഡപമാക്കി മാറ്റിയിരിക്കുന്ന വീഡിയോയാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്. 40*30 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഒരേ സമയം 200 […]

;

Update: 2022-09-26 02:23 GMT
ഒരു ലോഡ് അതിഥികളെ കയറ്റാവുന്ന കണ്ടെയ്‌നര്‍ കല്യാണമണ്ഡപം: ട്വീറ്റുമായി ആനന്ദ് മഹീന്ദ്ര
  • whatsapp icon

പഞ്ചനക്ഷത്ര കല്യാണമണ്ഡപങ്ങള്‍ ആവോളം ഉള്ള നാട്ടില്‍ പണച്ചാക്കുകള്‍ക്ക് വിവാഹം ഉത്സമാക്കുക എന്നത് അത്ര ശ്രമകരമായ ഒന്നല്ല. എന്നാല്‍ നുള്ളിപ്പെറുക്കി സൂക്ഷിച്ചുവെച്ച പണം കൊണ്ട് മംഗല്യസ്വപ്നം പൂവണിയിക്കണമെന്ന് ആഗ്രഹിക്കുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് സന്തോഷം പകരുന്ന ഒരു ആശയമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഏതാനും ദിവസം മുന്‍പ് ട്വീറ്റ് ചെയ്തത്. ഒരു കണ്ടെയ്നര്‍ ലോറി അത്യുഗ്രനൊരു വിവാഹ മണ്ഡപമാക്കി മാറ്റിയിരിക്കുന്ന വീഡിയോയാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

40*30 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഒരേ സമയം 200 പേര്‍ക്ക് ഇരിക്കാവുന്ന വിധത്തിലുള്ള കല്യാണ മണ്ഡപമാണ് അശോക് ലൈലാന്‍ഡ് ലോറിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. വശങ്ങളിലെ ഡോറുകള്‍ കണ്ടെയ്നറിന്റെ തറനിരപ്പില്‍ തുറന്നാല്‍ വിസ്തൃതിയുള്ള കല്യാണ മണ്ഡപം റെഡി. അടച്ചുറപ്പിന് പ്രത്യേക റോളിംഗ് ഭിത്തികളും വാഹനത്തിലുണ്ട്. എസി ഉള്‍പ്പടെയുള്ള ഈ 'സഞ്ചരിക്കുന്ന' കല്യാണ മണ്ഡപം സാധാരണക്കാര്‍ക്കടക്കം താങ്ങാനാകുന്ന വാടകയിലാകും ലഭ്യമാകുക.

ഈ ആശയം മികച്ചതാണെന്നും ഭൂമിയിലെ സ്ഥലങ്ങള്‍ കയ്യേറാതെ കല്യാണമണ്ഡപം ഒരുക്കുക എന്നത് പുതുമയാര്‍ന്ന ചുവടുവെപ്പാണെന്നും, ഉള്‍പ്രദേശങ്ങളിലുള്‍പ്പടെ എവിടെ വേണമെങ്കിലും കൊണ്ടു പോകാം എന്ന സൗകര്യമുണ്ടെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.

രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ആശയത്തിന് പിന്നില്‍ ആരാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിക്കുന്നുണ്ട്. ട്വീറ്റ് ഷെയര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം വന്‍ പ്രതികരണമാണ് പോസ്റ്റിന് വന്നത്. 5.8 ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. 26,000 ലൈക്കിന് പുറമേ ഒട്ടേറെ കമന്റുകളും ട്വീറ്റിനെ തേടിയെത്തി. 3000 ആളുകളാണ് ഇത് റീട്വീറ്റ് ചെയ്തത്. സാധരാണക്കാരായ ആളുകള്‍ക്ക് വാടകയിനത്തില്‍ വലിയൊരു തുക ലാഭിക്കുവാന്‍ ഈ ആശയം ഉപകരിക്കുമെന്നാണ് മിക്കയാളുകളും കമന്റിലൂടെ പ്രതികരിച്ചത്.

Tags:    

Similar News