സൗജന്യ റേഷന്‍ തുടര്‍ന്നേക്കും: സൂചനയുമായി ഭക്ഷ്യ സെക്രട്ടറി

ഡെല്‍ഹി: പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിനുള്ള പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പദ്ധതി സെപ്റ്റംബര്‍ 30ന് ശേഷവും നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്ന് ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷു പാണ്ഡെ പറഞ്ഞു. എന്നാല്‍ അന്തിമ തീരുമാനം എന്താകും എന്നത് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചില്ല. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന കേന്ദ്ര പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി […]

Update: 2022-09-21 00:33 GMT

ഡെല്‍ഹി: പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിനുള്ള പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പദ്ധതി സെപ്റ്റംബര്‍ 30ന് ശേഷവും നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്ന് ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷു പാണ്ഡെ പറഞ്ഞു. എന്നാല്‍ അന്തിമ തീരുമാനം എന്താകും എന്നത് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന കേന്ദ്ര പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി അവതരിപ്പിച്ചത്. ശേഷം, അതേവര്‍ഷം ഡിസംബര്‍ മാസത്തില്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തു.

ഏകദേശം 19.4 കോടി കുടുംബങ്ങളാണ് ഗരീബ് കല്യാണ്‍ യോജനയ്ക്ക് കീഴില്‍ വരുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 4.63 ലക്ഷം മെട്രിക്ക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് കേന്ദ്രം പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്തത്. 18.2 കോടി ജനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ ഇതിന്റെ ഗുണം ലഭിച്ചു.

പദ്ധതി പ്രകാരം അഞ്ച് കിലോ ഗ്രാം ഗോതമ്പ് അല്ലെങ്കില്‍ അരി ഗുണഭോക്തൃ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും വിതരണം ചെയ്യും. ഓരോ കുടുംബത്തിനും ഒരു കിലോഗ്രാം കടല 5 മാസം കൂടി സൗജന്യമായി നല്‍കും. രാജ്യത്തെ 80 കോടിയിലധികം ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഇത് നടപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു സര്‍ക്കാര്‍. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് കൊവിഡിനേത്തുടര്‍ന്ന് പദ്ധതി നീട്ടി നല്‍കുകയും ചെയ്തു. 2020 മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

2021-22ല്‍ കോവിഡ്-19 പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍, കേന്ദ്രം 2021 ഏപ്രിലില്‍ (ഘട്ടം-III) രണ്ട് മാസത്തേക്ക് പദ്ധതി വീണ്ടും അവതരിപ്പിക്കുകയും ശേഷം ജൂലൈ മുതല്‍ നവംബര്‍ വരെ അഞ്ച് മാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു.

ഇതിനു പിന്നാലെ പദ്ധതി വീണ്ടും 2021 ഡിസംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ നീട്ടി (ഘട്ടം-V). 80,000 കോടി രൂപ ചെലവില്‍ പാവപ്പെട്ടവര്‍ക്ക് 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്ന പദ്ധതി ആറ് മാസത്തേക്ക് (സെപ്തംബര്‍ 30 വരെ) കേന്ദ്രം നീട്ടിയത് മാര്‍ച്ച് 26നാണ്.

പദ്ധതിയുടെ മൊത്തം ചെലവ് ഏകദേശം 3.40 ലക്ഷം കോടി രൂപയില്‍ എത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Tags:    

Similar News