ലാഭം കുതിച്ചുയര്‍ന്നു, രാമകൃഷ്ണ ഫോര്‍ജിങ്‌സ് ഒഹരികള്‍ക്ക് മുന്നേറ്റം

  രാമകൃഷ്ണ ഫോര്‍ജിങ്സിന്റെ ഓഹരികള്‍ ഇന്ന് 4.43 ശതമാനം ഉയര്‍ന്നു 180.15 രൂപയിലെത്തി. കമ്പനിയുടെ ജൂണ്‍ പാദത്തില്‍ അറ്റാദായം 92 ശതമാനം വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് നേട്ടമുണ്ടായത് . കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 47.25 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 24.61 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം 57.62 ശതമാനം വര്‍ധിച്ച് 650.74 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 412.86 കോടിയായിരുന്നു. വിവിധ സംരംഭങ്ങളില്‍ നിന്നും, […]

Update: 2022-07-22 08:16 GMT

 

രാമകൃഷ്ണ ഫോര്‍ജിങ്സിന്റെ ഓഹരികള്‍ ഇന്ന് 4.43 ശതമാനം ഉയര്‍ന്നു 180.15 രൂപയിലെത്തി. കമ്പനിയുടെ ജൂണ്‍ പാദത്തില്‍ അറ്റാദായം 92 ശതമാനം വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് നേട്ടമുണ്ടായത് . കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 47.25 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 24.61 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം 57.62 ശതമാനം വര്‍ധിച്ച് 650.74 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 412.86 കോടിയായിരുന്നു.

വിവിധ സംരംഭങ്ങളില്‍ നിന്നും, മേഖലകളില്‍ നിന്നും 388 കോടി രൂപയുടെ കരാറുകള്‍ ഈ പാദത്തില്‍ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഒപ്പം, കമ്പനിയുടെ മൊത്തം ശേഷിയുടെ വിനിയോഗം 77.97 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 75.76 ശതമാനമായിരുന്നു.

വാണിജ്യ വാഹന രംഗത്തു പുരോഗതിയുണ്ടെന്നും, സമ്പദ് വ്യവസ്ഥയിലെ ഉയര്‍ച്ചയും, ചരക്കു നീക്കത്തിലെ പുരോഗതിയും, നിര്‍മാണ മേഖലയിലെ ഉയര്‍ച്ചയുമെല്ലാം ഡിമാന്‍ഡ് ശക്തമായി തന്നെ തുടരുന്നതിനു കാരണമാകുമെന്നും മാനേജ്മെന്റ് വ്യ്ക്തമാക്കി. ആഭ്യന്തര വിപണിയില്‍ ഓട്ടോ മൊബൈല്‍, ഇതര മേഖലകളിലെ പുതിയ അവസരങ്ങള്‍ക്കുള്ള തുടര്‍ച്ചയായ ശ്രമത്തിലാണ് കമ്പനി. കൂടാതെ ദീര്‍ഘകാല ലക്ഷ്യം എന്ന നിലയ്ക്ക്, ഇലക്ട്രിക് വാഹനങ്ങളുടെ വിഭാഗത്തിലും, കയറ്റുമതി വരുമാനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

 

Tags:    

Similar News