ജെഎസ്ഡബ്ല്യു എനര്‍ജിയുടെ അറ്റാദായം 179 % ഉയര്‍ന്ന് 560 കോടിയായി

 നടപ്പ് സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ ജെഎസ്ഡബ്ല്യു എനര്‍ജിയുടെ അറ്റാദായം 179 ശതമാനം ഉയര്‍ന്ന് 560 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഏപ്രില്‍-ജൂണ്‍  കാലയളവില്‍ ഇത് 201 കോടി രൂപയായിരുന്നു. അവലോകന പാദത്തില്‍ മൊത്തം വരുമാനം 68 ശതമാനം വര്‍ധിച്ച് 3,115 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,860 കോടി രൂപയയായിരുന്നു. ഹ്രസ്വകാല വില്‍പ്പനയില്‍ നിന്നുള്ള ഉയര്‍ന്ന സംഭാവന, വിജയനഗറിലെ സോളാര്‍ കപ്പാസിറ്റി കൂട്ടിച്ചേര്‍ത്തത്, കര്‍ച്ചം വാങ്ടൂവില്‍ 45 മെഗാവാട്ട് അപ്റേറ്റിംഗ് എന്നിവയിലെല്ലാം […]

Update: 2022-07-22 00:47 GMT
നടപ്പ് സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ ജെഎസ്ഡബ്ല്യു എനര്‍ജിയുടെ അറ്റാദായം 179 ശതമാനം ഉയര്‍ന്ന് 560 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇത് 201 കോടി രൂപയായിരുന്നു. അവലോകന പാദത്തില്‍ മൊത്തം വരുമാനം 68 ശതമാനം വര്‍ധിച്ച് 3,115 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,860 കോടി രൂപയയായിരുന്നു. ഹ്രസ്വകാല വില്‍പ്പനയില്‍ നിന്നുള്ള ഉയര്‍ന്ന സംഭാവന, വിജയനഗറിലെ സോളാര്‍ കപ്പാസിറ്റി കൂട്ടിച്ചേര്‍ത്തത്, കര്‍ച്ചം വാങ്ടൂവില്‍ 45 മെഗാവാട്ട് അപ്റേറ്റിംഗ് എന്നിവയിലെല്ലാം നിന്നുണ്ടായ ഉയര്‍ന്ന സംഭാവനയാണ് അറ്റാദായം വര്‍ധിക്കാനുണ്ടായ പ്രാഥമിക കാരണമെന്ന് കമ്പനി അഭിപ്രായപ്പെട്ടു.
2022 ജൂണ്‍ 30 ലെ കണ്‍സോളിഡേറ്റഡ് ആസ്തിയും കണ്‍സോളിഡേറ്റഡ് അറ്റ കടവും (consolidated net debt) യഥാക്രമം 16,638 കോടി രൂപയും 7,720 കോടി രൂപയുമാണ്. ഈ പാദത്തില്‍ 4,976 ദശലക്ഷം യൂണിറ്റിലെ ദീര്‍ഘകാല വില്‍പ്പന, 2022 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിന്റെ (4,994 ദശലക്ഷം യൂണിറ്റ്) സമാന നിലവാരത്തിലായിരുന്നു. വിജയനഗര്‍, രത്നഗിരി പ്ലാന്റുകളിലെ ഉയര്‍ന്ന വില്‍പ്പന മൂലം ത്രൈമാസത്തിലെ ഹ്രസ്വകാല വില്‍പ്പന 874 ദശലക്ഷം യൂണിറ്റ് രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇത് 147 ദശലക്ഷം യൂണിറ്റായിരുന്നു.
Tags:    

Similar News