വായ്പ വിതരണം 21.5 ശതമാനം വര്‍ധിച്ചു: എച്ച്ഡിഎഫ്സി ബാങ്ക്

ഡെല്‍ഹി: വായ്പാ വിതരണത്തില്‍ 21.5 ശതമാനം വളര്‍ച്ച നേടി എച്ച്ഡിഎഫ്സി ബാങ്ക്. നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപാദത്തിലെ കണക്കുകള്‍ പ്രകാരം 13,95,000 കോടി രൂപയുടെ വായ്പ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലെ കണക്കുകള്‍ നോക്കിയാല്‍ ഇത് 11,47,700 കോടി രൂപയായിരുന്നു. വായ്പയില്‍ 22.5 ശതമാനം വര്‍ധനയുണ്ട്. ബാങ്കിന്റെ നിക്ഷേപം 2022 ജൂണ്‍ 30 വരെ 19.3 ശതമാനം വളര്‍ന്ന് ഏകദേശം 16,05,000 കോടി രൂപയായി. 2021 ജൂണ്‍ 30ലെ കണക്കനുസരിച്ച് ഇത് 13,45,800 […]

;

Update: 2022-07-04 04:55 GMT
വായ്പ വിതരണം 21.5 ശതമാനം വര്‍ധിച്ചു: എച്ച്ഡിഎഫ്സി ബാങ്ക്
  • whatsapp icon

ഡെല്‍ഹി: വായ്പാ വിതരണത്തില്‍ 21.5 ശതമാനം വളര്‍ച്ച നേടി എച്ച്ഡിഎഫ്സി ബാങ്ക്. നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപാദത്തിലെ കണക്കുകള്‍ പ്രകാരം 13,95,000 കോടി രൂപയുടെ വായ്പ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണിലെ കണക്കുകള്‍ നോക്കിയാല്‍ ഇത് 11,47,700 കോടി രൂപയായിരുന്നു. വായ്പയില്‍ 22.5 ശതമാനം വര്‍ധനയുണ്ട്.

ബാങ്കിന്റെ നിക്ഷേപം 2022 ജൂണ്‍ 30 വരെ 19.3 ശതമാനം വളര്‍ന്ന് ഏകദേശം 16,05,000 കോടി രൂപയായി. 2021 ജൂണ്‍ 30ലെ കണക്കനുസരിച്ച് ഇത് 13,45,800 കോടി രൂപയായിരുന്നു. 2022 ജൂണ്‍ 30-ന് അവസാനിച്ച പാദത്തില്‍, മാതൃ കമ്പനിയായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും ഹോം ലോണ്‍ ക്രമീകരണത്തിനായി ബാങ്ക് മൊത്തം 9,533 കോടി രൂപ വായ്പ വാങ്ങിയിരുന്നു.

2024 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തോടെ എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ലയനം പൂര്‍ത്തിയാകും. ലയനത്തോടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 42 ഓഹരികള്‍ എച്ച്ഡിഎഫ്‌സിയുടെ 25 ഓഹരിക്ക് തുല്യമാക്കി സ്വാപ് റേഷ്യോ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാമത്തെ വലിയ കോര്‍പ്പറേറ്റ് സ്ഥാപനമായി മാറാനും ഇതോടെ കമ്പനിക്ക് കഴിയും.

എച്ച്ഡിഎഫ്സി ബാങ്കിന്റെ 41 ശതമാനം ഓഹരികള്‍ ലയനത്തിലൂടെ എച്ച്ഡിഎഫ്സി ഏറ്റെടുക്കുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഫയലിങ്ങില്‍ അറിയിച്ചു. നിലവില്‍ എച്ച്ഡിഎഫ്സി യുടെ ആകെ ആസ്തി 6.23 ലക്ഷം കോടി രൂപയാണ്.
ലയനത്തിന് ശേഷം 18 ലക്ഷം കോടിയായി മൂല്യമുയരും.

 

Tags:    

Similar News