റെയില്‍വേ ഓര്‍ഡർ: ബിസിപിഎല്‍ റെയില്‍വേ ഇന്‍ഫ്രാസ്ട്രക്ച്ചറിന് നേട്ടം

ബിസിപിഎല്‍ റെയില്‍വേ ഇന്‍ഫ്രസ്ട്രക്ച്ചറിന് റെയില്‍വേയില്‍ നിന്നും 40.61 കോടി രൂപ മൂല്യമുള്ള രണ്ട് ഓര്‍ഡറുകള്‍ ലഭിച്ചതോടെ കമ്പനിയുടെ ഓഹരി വില 8.40 ശതമാനം ഉയര്‍ന്നു. ഒന്ന്, മധ്യപ്രദേശിന്റെ ഗ്രാമീണ മേഖലകളെ ബന്ധിപ്പിക്കാനുള്ള, തെക്ക് കിഴക്കന്‍ റെയില്‍വേയുടെ കീഴിലുള്ള സിംഗപ്പൂര്‍ റോഡ് മുതല്‍ വിലയത്കല റോഡുവരെയുള്ള ലൈനിന്റെ വൈദ്യുതീകരണത്തിനായുള്ള 39.25 കോടി രൂപയുടെ ഓര്‍ഡറാണ്. മറ്റൊന്ന്, നോര്‍ത്തേണ്‍ റെയില്‍വേയുടെ കീഴിലുള്ള ഡെല്‍ഹി ഡിവിഷന്റെ ട്രാക്ഷന്‍ സബ്‌സ്‌റ്റേഷന്റെ ജോലി പുരോഗതിയ്ക്കായുള്ള 1.36 കോടി രൂപയുടേതാണ്. "സമാന രീതിയിലുള്ള പദ്ധതികള്‍ രാജ്യവ്യാപകമായി […]

Update: 2022-06-21 07:56 GMT

ബിസിപിഎല്‍ റെയില്‍വേ ഇന്‍ഫ്രസ്ട്രക്ച്ചറിന് റെയില്‍വേയില്‍ നിന്നും 40.61 കോടി രൂപ മൂല്യമുള്ള രണ്ട് ഓര്‍ഡറുകള്‍ ലഭിച്ചതോടെ കമ്പനിയുടെ ഓഹരി വില 8.40 ശതമാനം ഉയര്‍ന്നു. ഒന്ന്, മധ്യപ്രദേശിന്റെ ഗ്രാമീണ മേഖലകളെ ബന്ധിപ്പിക്കാനുള്ള, തെക്ക് കിഴക്കന്‍ റെയില്‍വേയുടെ കീഴിലുള്ള സിംഗപ്പൂര്‍ റോഡ് മുതല്‍ വിലയത്കല റോഡുവരെയുള്ള ലൈനിന്റെ വൈദ്യുതീകരണത്തിനായുള്ള 39.25 കോടി രൂപയുടെ ഓര്‍ഡറാണ്. മറ്റൊന്ന്, നോര്‍ത്തേണ്‍ റെയില്‍വേയുടെ കീഴിലുള്ള ഡെല്‍ഹി ഡിവിഷന്റെ ട്രാക്ഷന്‍ സബ്‌സ്‌റ്റേഷന്റെ ജോലി പുരോഗതിയ്ക്കായുള്ള 1.36 കോടി രൂപയുടേതാണ്.

"സമാന രീതിയിലുള്ള പദ്ധതികള്‍ രാജ്യവ്യാപകമായി വരുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ഞങ്ങള്‍. ബിസിപിഎല്ലിന്റെ സേവനങ്ങള്‍ രാജ്യത്തെ ഗ്രാമീണ പ്രദേശങ്ങളെ ബന്ധിപ്പിക്കാനായി ഞങ്ങള്‍ സംഭാവന ചെയ്യുന്നു. ഭാവിയിലും ഇന്ത്യന്‍ റെയില്‍വേയ്ക്കായുള്ള സേവനങ്ങള്‍ തുടരുകയും ചെയ്യും. വരും മാസങ്ങളിലെ വരാനിരിക്കുന്ന ഓര്‍ഡറുകളെക്കുറിച്ചും ഞങ്ങള്‍ ശുഭാപ്തി വിശ്വാസത്തിലാണ്. ശക്തമായ ഓര്‍ഡര്‍ ബുക്കാണ് പ്രതീക്ഷിക്കുന്നത്," ബിസിപിഎല്‍ റെയില്‍വേ ഇന്‍ഫ്രസ്ട്രക്ച്ചര്‍ ചെയര്‍മാന്‍ അപരേഷ് നന്ദി പറഞ്ഞു. ബിസിപിഎല്ലിന്റെ ഓഹരികള്‍ ഇന്ന് 4.43 ശതമാനം ഉയര്‍ന്ന് 34.15 രൂപയിലാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News